പാലക്കാട് എ ശ്രീനിവാസൻ വധക്കേസ്: മുഖ്യപ്രതി കെ വി സഹീറിൻ്റെ കസ്റ്റഡി കാലാവധി നീട്ടി‌‌

Published : May 23, 2023, 07:55 PM ISTUpdated : May 23, 2023, 08:00 PM IST
പാലക്കാട് എ ശ്രീനിവാസൻ വധക്കേസ്: മുഖ്യപ്രതി കെ വി സഹീറിൻ്റെ കസ്റ്റഡി കാലാവധി നീട്ടി‌‌

Synopsis

ഒരാഴ്ച്ചത്തെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചിരുന്നു. തുടർന്ന് വീണ്ടും മൂന്ന് ദിവസത്തെ കൂടി കസ്റ്റഡി കാലാവധി എൻ ഐ എ ആവശ്യപ്പെടുകയായിരുന്നു.  

കൊച്ചി: പാലക്കാട് എ ശ്രീനിവാസൻ വധക്കേസിലെ മുഖ്യപ്രതി കെ വി സഹീറിൻ്റെ എൻ ഐ എ കസ്റ്റഡി കാലാവധി മൂന്ന് ദിവസം കൂടി നീട്ടി. മെയ് 17 മുതൽ സഹീർ എൻ ഐ എ കസ്റ്റഡിയിലാണ്. ഒരാഴ്ച്ചത്തെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചിരുന്നു. തുടർന്ന് വീണ്ടും മൂന്ന് ദിവസത്തെ കൂടി കസ്റ്റഡി കാലാവധി എൻ ഐ എ ആവശ്യപ്പെടുകയായിരുന്നു.

പാലക്കാട് പട്ടാമ്പി സ്വദേശിയാണ് സഹീർ. ഗൂഢാലോചനയിലും, കൃത്യത്തിലും പങ്കാളിയായിരുന്നു സഹീർ. ഏപ്രിൽ 16 നാണ് ആർ എസ് എസ് പ്രവർത്തകനായ ശ്രീനിവാസനെ അക്രമികള്‍ കടയിൽ കയറി വെട്ടിക്കൊലപ്പെടുത്തുന്നത്. പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിന്‍റെ കൊലപാതകത്തിന് പ്രതികാരമാണ് ശ്രീനിവാസൻ വധമെന്നായിരുന്നു അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ.

പാലക്കാട് എ ശ്രീനിവാസൻ വധക്കേസ്: ഒരു പ്രതി കൂടി അറസ്റ്റിൽ

പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്‍റെ മൃതദേഹം സൂക്ഷിച്ചിരുന്ന പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിക്ക് സമീപമാണ് ശ്രീനിവാസനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടന്നതെന്നാണ് പൊലീസ് കണ്ടെത്തിയത്. അന്ന് രാത്രി മോർച്ചറിക്ക്‌ പിറകിലെ ഗ്രൗണ്ടിൽ വച്ച് ഒരു വിഭാഗം ഗൂഢാലോചന നടത്തി. 16 ന് പകൽ ഒരു മണിക്കാണ് രണ്ട് ബൈക്കുകളിലായി ആറ് പേർ മേലാമുറിയിലെ എസ് കെ എസ് ഓട്ടോസ് എന്ന സ്ഥാപനത്തിന് മുന്നിലെത്തുന്നത്. തുടർന്ന് മൂന്ന് പേർ കടയിലേക്ക് ഓടിക്കയറി ശ്രീനിവാസനെ  വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് കേസ്. 

ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസൻ കൊലക്കേസിൽ വീണ്ടും അറസ്റ്റ്; ഗൂഢാലോചനാക്കുറ്റം ചുമത്തി

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രധാനമന്ത്രി നാളെ കേരളത്തിൽ; ആലുവ-നെടുമ്പാശ്ശേരി ഭാഗത്ത് ഗതാഗത നിയന്ത്രണം
സിസി മുകുന്ദനെ പുറത്താക്കി സിപിഐ, നടത്തിയത് ഗുരുതരമായ അച്ചടക്കലംഘനം, നടപടി കടുത്ത പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്‍റെ പേരിലെന്ന് സിപിഐ