പാലക്കാട്ട് ബാലവിവാഹം, നടന്നത് തൂത ക്ഷേത്രത്തിൽ; ഭർത്താവിനെതിരെ കേസ്

Published : Jul 04, 2023, 08:03 PM ISTUpdated : Jul 04, 2023, 08:12 PM IST
പാലക്കാട്ട് ബാലവിവാഹം, നടന്നത് തൂത ക്ഷേത്രത്തിൽ; ഭർത്താവിനെതിരെ കേസ്

Synopsis

ബാലവിവാഹ നിരോധന നിയമപ്രകാരം ഭർത്താവിനെതിരെ ചെർപ്പുളശ്ശേരി പൊലീസാണ് കേസെടുത്തത്. സിഡബ്ല്യുസി നിർദേശത്തെ തുടർന്നാണ് ചെർപ്പുളശ്ശേരി പൊലീസ് കേസെടുത്തത്. 

പാലക്കാട്: പാലക്കാട് ജില്ലയിൽ ബാലവിവാഹം നടന്നതിനെ തുടർന്ന് ഭർത്താവിനെതിരെ കേസെടുത്തു. ബാലവിവാഹ നിരോധന നിയമപ്രകാരമാണ് ഭർത്താവിനെതിരെ ചെർപ്പുളശ്ശേരി പൊലീസ് കേസെടുത്തത്. പെൺകുട്ടിയുടെ മാതാപിതാക്കൾക്കെതിരെയും കേസെടുത്തു. സിഡബ്ല്യുസി നിർദേശത്തെ തുടർന്നാണ് പൊലീസ് കേസെടുത്തത്. സംഭവത്തിനു ശേഷം മൂന്നു പേരും ഒളിവിലെന്ന് പൊലീസ് പറഞ്ഞു.

ചെർപ്പുളശേരി സ്വദേശിനിയായ 17 കാരിയെ വിവാഹം ചെയ്തത് ജൂൺ 29നാണ്. വിവാഹം നടന്നത് തൂത ക്ഷേത്രത്തിലായിരുന്നു. സംഭവത്തിൽ തുടർ അന്വേഷണത്തിൽ കൂടുതൽ പേരെ പ്രതി ചേർക്കുമെന്ന് പൊലീസ് അറിയിച്ചു. 

വിവാഹ വസ്ത്രമണിഞ്ഞ് സുന്ദരിയായി മുതല വധു, വരനായി മേയർ; മുതല വിവാഹത്തിന് പിന്നിലെ കാരണമിത്...

PREV
click me!

Recommended Stories

നിലയ്ക്കൽ - പമ്പ റോഡിൽ അപകടം; ശബരിമല തീർത്ഥാടകരുമായി പോയ രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്കേറ്റു
കാരണം കണ്ടെത്താന്‍ കൊട്ടിയത്തേക്ക് കേന്ദ്ര വിദ​ഗ്ധ സംഘം, ദേശീയപാത തകർന്ന സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും, നാലിടങ്ങളിൽ അപകട സാധ്യത