കാഹളം മുഴക്കി, ഉത്സവഛായയിലാണ് മുതല വധുവിനെ ആളുകൾ ഗ്രാമവീഥികളിലൂടെ ആനയിച്ചത്. ഒക്സാക്ക സംസ്ഥാനത്തെ ചോണ്ടൽ, ഹുവേ തദ്ദേശീയ സമൂഹങ്ങൾക്കിടയിൽ നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ് ആചാരമാണ് മുതല വിവാഹം.

മെക്സിക്കോ സിറ്റി: ആചാരത്തിന്റെ ഭാ​ഗമായി മെക്സിക്കൻ മേയർ മുതലയെ മിന്നുകെട്ടി. വെള്ളിയാഴ്ച വർണ്ണാഭമായ ചടങ്ങിലായിരുന്നു മേയർ മുതലയെ വിവാഹം കഴിച്ചത്. പരമ്പരാഗത സംഗീതത്തിന്റെയും നൃത്തത്തിന്റെയും അകമ്പടിയോടെയായിരുന്നു ചടങ്ങ്. വിവാഹ ശേഷം മേയർ മുതലയെ ചുംബിക്കുകയും ചെയ്തു. സാൻ പെഡ്രോ ഹുവാമെലുല മേയർ വിക്ടർ സോസയാണ് പ്രത്യേക വിവാഹത്തിലെ വരൻ. കടിയേൽക്കാതിരിക്കാൻ മുതലയുടെ വാ കെട്ടിയിട്ടിരുന്നു. കാഹളം മുഴക്കി, ഉത്സവഛായയിലാണ് മുതല വധുവിനെ ആളുകൾ ഗ്രാമവീഥികളിലൂടെ ആനയിച്ചത്. ഒക്സാക്ക സംസ്ഥാനത്തെ ചോണ്ടൽ, ഹുവേ തദ്ദേശീയ സമൂഹങ്ങൾക്കിടയിൽ നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ് ആചാരമാണ് മുതല വിവാഹം.

മേയർ മുതലയെ വിവാഹം ചെയ്താൽ മുനിസിപ്പാലിറ്റിയിലെ ജനങ്ങൾക്ക് ഐശ്വര്യം വരുമെന്നാണ് വിശ്വാസം. മെക്‌സിക്കോയുടെ തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഓക്‌സാക്ക ദരദ്ര പ്രദേശമാണ്. വെളുത്ത വിവാഹവസ്ത്രവും ആഭരണങ്ങളും ധരിച്ചാണ് മുതലയെ വിവാ​ഹ വേദിയിലേക്ക് ആനയിച്ചത്. ഏഴ് വയസ്സുള്ള മുതലെ, അമ്മയെ പ്രതിനിധീകരിക്കുന്ന ദേവതയായിട്ടാണ് കണക്കാക്കുന്നത്. ദൈവവും ജനങ്ങളുടെ നേതാവും ഒരുമിക്കുന്നതാണ് വിവാഹത്തിന്റെ വിശ്വാസം. ഇതുവഴി പ്രദേശത്തെ ജനത്തിന് ഐശ്വര്യവും സമ്പത്തും കൈവരുമെന്ന് വിശ്വസിക്കപ്പെടുന്നു.