പന്തളം സ്വദേശി ദില്ലിയിൽ കൊവിഡ് ബാധിച്ച് മരിച്ചു

Published : Jul 02, 2020, 09:48 AM ISTUpdated : Jul 02, 2020, 10:16 AM IST
പന്തളം സ്വദേശി ദില്ലിയിൽ കൊവിഡ് ബാധിച്ച് മരിച്ചു

Synopsis

കഴിഞ്ഞ ഒരാഴ്ച്ചയായി കൊവിഡ് രോഗബാധിതനായി ചികിത്സയിലായിരുന്നു. രാജ്യത്ത് കൊവിഡ് രോഗബാധിതര്‍ കൂടുതലുള്ള പ്രദേശങ്ങളിലൊന്ന് ദില്ലിയാണ്. എന്നാല്‍ ഒരാഴ്ച്ചയായി പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ കുറവുണ്ടെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കുന്നത്

ദില്ലി: ദില്ലിയിൽ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ച് മരിച്ചു. പന്തളം സ്വദേശി തങ്കച്ചൻ മത്തായി (65) ആണ് മരിച്ചത്. കഴിഞ്ഞ ഒരാഴ്ച്ചയായി കൊവിഡ് രോഗബാധിതനായി ചികിത്സയിലായിരുന്നു. 

രാജ്യത്ത് കൊവിഡ് രോഗബാധിതര്‍ കൂടുതലുള്ള പ്രദേശങ്ങളിലൊന്ന് ദില്ലിയാണ്. എന്നാല്‍ ഒരാഴ്ച്ചയായി പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ കുറവുണ്ടെന്നാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ വ്യക്തമാക്കുന്നത്. രോഗം ഭേദമാകുന്നവരുടെ എണ്ണം വർദ്ധിച്ചതും ആശ്വാസകരമാണ്. അതേ സമയം രോഗമുക്തി നിരക്ക് 66.79 ആയി ഉയർന്നു. 26,270 പേരാണ് ദില്ലിയിൽ നിലവിൽ കൊവിഡ് രോഗബാധിതരായി ചികിത്സയിൽ ഉള്ളത്.

തൂത്തുക്കുടി കസ്റ്റഡി മരണം: നാല് പൊലീസുകാർ കൂടി അറസ്റ്റിൽ, പടക്കം പൊട്ടിച്ച് ആഘോഷിച്ച് ജനം

 

PREV
click me!

Recommended Stories

കോട്ടയത്തെ കിടിലൻ 'ഹാങ്ഔട്ട് സ്പോട്ട്' പക്ഷേ പോസ്റ്റ് ഓഫീസ് ആണ് ! കേരളത്തിലെ ആദ്യ ജെൻസി പോസ്റ്റ് ഓഫീസ് വിശേഷങ്ങൾ
വിസി നിയമന തര്‍ക്കം; ഗവര്‍ണര്‍-മന്ത്രിമാര്‍ കൂടിക്കാഴ്ചയില്‍ മഞ്ഞുരുകിയില്ല, മുഖ്യമന്ത്രി വരാത്തത് എന്തെന്ന് മന്ത്രിമാരോട് ഗവര്‍ണര്‍