'ജനവിരുദ്ധ പ്രവണതകള്‍ പാര്‍ട്ടിയില്‍ വച്ചുപൊറുപ്പിക്കില്ല, നിലപാടുകള്‍ ജനപക്ഷത്ത് നിന്നാകണം'എംവിഗോവിന്ദന്‍

By Kishor Kumar K CFirst Published Dec 22, 2022, 4:07 PM IST
Highlights

വിട്ടുവീഴ്ചയില്ലാത്ത സംഘടനാ നിലപാട് എടുക്കും.ഓരോരുത്തരും തെറ്റ് തിരുത്തി മുന്നോട്ട് പോകാൻ തയ്യാറാകണം.വെള്ളം കടക്കാത്ത അറകളുള്ള കമ്പാർട്ട്മെൻ്റല്ല സിപിഎമ്മെന്നും സംസ്ഥാന സെക്രട്ടറി 

തിരുവനന്തപുരം:തുടർഭരണ സാഹചര്യത്തിൽ പാർട്ടിയും സംഘടനാ സംവിധാനവും ശക്തിപ്പെടുത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടരി എംവിഗോവിന്ദന്‍ പറഞ്ഞു. ,പാർട്ടിയുടെ നിലപാടുകൾ ജനപക്ഷത്ത് നിന്നാകണം.ജനം അംഗീകരിക്കാത്ത ഒരു പ്രവണതയും വച്ചുപൊറുപ്പിക്കില്ല.ജനവിരുദ്ധ പ്രവണതകൾ സിപിഎം അംഗീകരിക്കില്ല , വിട്ടുവീഴ്ചയില്ലാത്ത സംഘടനാ നിലപാട് എടുക്കും.ഓരോരുത്തരും തെറ്റ് തിരുത്തി മുന്നോട്ട് പോകാൻ തയ്യാറാകണം.വെള്ളം കടക്കാത്ത അറകളുള്ള കമ്പാർട്ട്മൻ്റല്ല സിപിഎം. അംഗീകരിക്കാനാകാത്ത കാര്യങ്ങളെ അപ്പപ്പോൾ തിരുത്തണം.സംഘടനാ രംഗത്തെ അടിയന്തിര കടമകൾ എന്ന രേഖ പാര്‍ട്ടി ചർച്ച ചെയ്തു.

 പാർട്ടി തെറ്റായ ഒരു പ്രവണതയും അംഗീകരിക്കില്ല.അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ അടിമുടി ഇടപെടും.എസ്.എഫ്.ഐ ജില്ലാ പ്രസിഡൻ്റ് മദ്യപിച്ച് നൃത്തം ചെയ്തതിലാണ്പ്രതികരണം. മന്ത്രിമാരുടെ പ്രവർത്തനം തൃപ്തികരം.ഒന്നോ രണ്ടോ കൊല്ലം കൊണ്ട് സര്‍ക്കാരിനെ  വിലയിരുത്തരുതെന്നും എംവിഗോവിന്ദന്‍ പറഞ്ഞു

കേന്ദ്ര സർക്കാർ സാമ്പത്തിക നയങ്ങൾ കേരളത്തെ ശ്വാസം മുട്ടിക്കുന്നു.ജിഎസ്ടി കുടിശിക നൽകുന്നതിൽ പോലും വീഴ്ച.ജനുവരി 20 മുതൽ 31 വരെ എല്ലാ ലോക്കൽ കമ്മിറ്റികളും കേന്ദ്ര വിരുദ്ധ പ്രതിഷേധം സംഘടിപ്പിക്കും.ഇത് തുടക്കം മാത്രം.വലിയ പ്രക്ഷോഭങ്ങൾ തുടര്‍ന്നുണ്ടാകും.മാധ്യമരംഗത്തെ തെറ്റായ പ്രവണതകൾക്കെതിരെ ബദൽ മാധ്യമങ്ങളെ ശക്തിപ്പെടുത്തും, ദേശാഭിമാനി മെച്ചപ്പെടുത്തും.പാർട്ടിയുടെ ജനകീയ സമ്പർക്കം വിപുലമാക്കും , സർക്കാരിന്‍റെ  ജനപക്ഷ സമീപനങ്ങൾ  വീടുകൾ തോറും കയറി ബോധവത്കരിക്കും.ജനുവരി ഒന്ന് മുതൽ 21 വരെ വീടുകയറി പ്രചാരണം നടത്തും

.ബഫർ സോണില്‍ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തോടെ കാര്യങ്ങൾ വ്യക്തമായി.വിഴിഞ്ഞത്തെന്ന പോലെ വീണ് കിട്ടിയ അവസരം മുതലാക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്.സർക്കാർ നിലപാട് ശരിയായ ദിശാബോധത്തോടെയാണ്.ജനങ്ങൾക്കെതിരായ ഒരു കാര്യവും സർക്കാർ ചെയ്യില്ല.ബഫർ സോൺ വീണു കിട്ടിയ വിഷയമായി ഉപയോഗിക്കാൻ യുഡിഎഫ് ശ്രമിച്ചു.അതു തിരിഞ്ഞു കൊത്തി.12 കിലോമീറ്റർ ബഫർ സോൺ വേണമെന്നു ശുപാർശ ചെയ്ത സമിതിയിലുണ്ടായിരുന്ന ആളാണ് വി ഡി സതീശനെന്നും അദ്ദേഹം പറഞ്ഞു

click me!