ഉത്തരവ് നടപ്പാക്കി, കോടതിയലക്ഷ്യ ഹർജിയിൽ കളക്ടർ ദിവ്യ എസ് അയ്യർ ഹൈക്കോടതിയിൽ ഹാജരാകേണ്ടതില്ല

By Web TeamFirst Published Feb 2, 2023, 11:15 AM IST
Highlights

നുവരി 31 നകം നടപടി എടുത്തില്ലെങ്കിൽ ഹൈക്കോടതിയിൽ നേരിട്ട് ഹാജരാവണമെന്നായിരുന്നു കോടതി നിർദേശം. കോടതി നിർദേശം വന്ന സാഹചര്യത്തിൽ ഭൂമി പുനസ്ഥാപിക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടിരുന്നു. 

പത്തനംതിട്ട : കോടതിയലക്ഷ്യ ഹർജിയിൽ പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ ഹൈക്കോടതിയിൽ നേരിട്ട്  ഹാജരാകേണ്ടി വരില്ല. കോടതി നിർദ്ദേശം ജനുവരി 31 നകം  നടപ്പാക്കിയ സാഹചര്യത്തിലാണ് കളക്ടർ നേരിട്ട് കോടതിയിലെത്തേണ്ട സാഹചര്യം ഒഴിവായത്. പുല്ലാട് അനധികൃതമായി നികത്തിയ ഭൂമി പുനസ്ഥാപിക്കണമെന്ന കോടതി ഉത്തരവ് പാലിക്കാത്ത സാഹചര്യത്തിൽ പത്തനംതിട്ട കളക്ടർക്കെതിരെ കഴിഞ്ഞ ദിവസം പുല്ലാട് സ്വദേശി വർഗ്ഗീസ് മാത്യു  കോടതിയലക്ഷ്യ ഹർജി നൽകിയിരുന്നു. 

ഇത് പരിഗണിച്ച കോടതി, ജനുവരി 31 നകം നടപടി എടുത്തില്ലെങ്കിൽ കളക്ടർ ഹൈക്കോടതിയിൽ നേരിട്ട് ഹാജരാവണമെന്ന് നിർദ്ദേശിച്ചു. 31 ന് മുമ്പ് ഉത്തരവ് നടപ്പിലാക്കിയാൽ കോടതിയിൽ ഹാജരാവണ്ട എന്നും 
ജസ്റ്റിസ് പി വി കുഞ്ഞിക്കണ്ണൻ  ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. കോടതിയലക്ഷ്യ ഹർജിയിൽ നിർദേശം വന്ന സാഹചര്യത്തിൽ ഭൂമി പുനസ്ഥാപിക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. ഈ സാഹചര്യത്തിലാണ് കളക്ടർ നേരിട്ട് ഹാജരാകുന്നത് ഒഴിവായത്. 

പത്തനംതിട്ടയിലെ എൽഡി ക്ലാർക് നിയമനം വിവാദത്തിൽ; നിയമന ഉത്തരവ് കൈമാറിയ രീതിക്കെതിരെ പരാതി

click me!