പത്തനംതിട്ട കോയിപ്രം മര്‍ദന കേസ്; അന്വേഷണത്തോട് സഹകരിക്കാതെ രശ്മിയും ജയേഷും, ആലപ്പുഴ സ്വദേശിയുടെ മൊഴി വീണ്ടുമെടുക്കും

Published : Sep 15, 2025, 06:34 AM ISTUpdated : Sep 15, 2025, 06:38 AM IST
pathanamthitta koyipram honey trap torture

Synopsis

പത്തനംതിട്ട കോയിപ്രത്ത് യുവാക്കളെ സൈക്കോ മോഡലിൽ ക്രൂരമര്‍ദനത്തിനിരയാക്കിയ കേസിൽ അന്വേഷണത്തോട് സഹകരിക്കാതെ പ്രതികളായ ആന്താലിമണ്‍ സ്വദേശി ജയേഷ്, രശ്മിയും. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡി അപേക്ഷ നൽകും

പത്തംതിട്ട: പത്തനംതിട്ട കോയിപ്രത്ത് യുവാക്കളെ സൈക്കോ മോഡലിൽ ക്രൂരമര്‍ദനത്തിനിരയാക്കിയ കേസിൽ അന്വേഷണത്തോട് സഹകരിക്കാതെ പ്രതികള്‍. സംഭവത്തിൽ അറസ്റ്റിലായ ദമ്പതികളായ കോയിപ്രം ആന്താലിമണ്‍ സ്വദേശി ജയേഷ്, രശ്മി എന്നിവര്‍ പൊലീസുമായി സഹകരിക്കുന്നില്ല. കുറ്റകൃത്യത്തിനുള്ള യഥാര്‍ത്ഥ കാരണവും പൊലീസിന് കണ്ടെത്താനായില്ല. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് ഉടൻ അപേക്ഷ നൽകും. മര്‍ദനമേറ്റവരിൽ ആലപ്പുഴ സ്വദേശിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. കേസിൽ ശാസ്ത്രീയമായ അന്വേഷണവും പൊലീസ് നടത്തും. ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തിൽ ഹണിട്രാപ്പ് മോഡലിൽ ഭാര്യയെ കൊണ്ട് യുവാക്കളെ വിളിച്ചുവരുത്തി സ്റ്റേപ്ലർ പിന്നുകൾ ജനനേന്ദ്രിയത്തിൽ അടിച്ചും പ്ലേയറു കൊണ്ട് നഖം പിഴുതെടുത്തും അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ഭാര്യ രശ്മിയെ കൊണ്ടാണ് യുവാക്കളുടെ ശരീരത്തിൽ ഈ കൊടിയ മർദ്ദനം ഭർത്താവ് ജയേഷ് നടത്തിയത്.

 

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്

 

ജയേഷിനൊപ്പം മുൻപ് ബംഗളൂരുവിൽ ജോലി ചെയ്തവരാണ് ആലപ്പുഴ സ്വദേശിയായ യുവാവും അയാളുടെ ബന്ധുവായ റാന്നി സ്വദേശിയും. ഇവർ രശ്മിയുമായി ഫോണിൽ ചാറ്റ് ചെയ്യുന്നത് ജയേഷ് കണ്ടെത്തി. യുവാക്കളിൽ ഒരാളുടെ ഫോണിൽ നിന്ന് ചില ചിത്രങ്ങളും ദൃശ്യങ്ങളും കണ്ടെടുത്തായും പൊലീസ് പറയുന്നു. ജയേഷ് ചോദ്യം ചെയ്തതോടെ രശ്മി ഇക്കാര്യങ്ങളെല്ലാം ഏറ്റുപറഞ്ഞു. തുടർന്ന് രണ്ട് യുവാക്കളോടും പ്രതികാരം ചെയ്യാൻ ജയേഷ് തീരുമാനിച്ചു. ഭാര്യ രശ്മിയെ കൊണ്ട് തന്നെ ഇരുവരെയും കോയിപ്രത്തെ വീട്ടിലേക്ക് വിളിച്ചുവരുത്താൻ തീരുമാനിച്ചു. തുടര്‍ന്ന് സെപ്റ്റംബർ ഒന്നാം തീയതി ആലപ്പുഴ സ്വദേശിയെ വിളിച്ചുവരുത്തി. അതിക്രൂരമായി മർദ്ദിച്ച് വഴിയിൽ തള്ളി. ഇതിനുപിന്നാലെ തിരുവോണ ദിവസം റാന്നി സ്വദേശിയായ യുവാവിനെയും വീട്ടിലേക്ക് വിളിച്ചുവരുത്തി അതിക്രൂരമായ രീതിയിൽ മര്‍ദിച്ചു. ആലപ്പുഴ സ്വദേശിയെക്കാൾ റാന്നി സ്വദേശിയാണ് കൊടിയമർദ്ദനം ഏറ്റുവാങ്ങിയത്.

തിരുവോണദിവസം സൗഹൃദം നടിച്ച് വീട്ടിലേക്ക് ജയേഷ് വിളിച്ചുവരുത്തുകയായിരുന്നുവെന്നാണ് റാന്നി സ്വദേശിയായ യുവാവ് പറയുന്നത്. തുടർന്ന് കഴുത്തിൽ കത്തിവെച്ച് വിവസ്ത്രനാക്കി ഭാര്യക്കൊപ്പം കട്ടിലിൽ കിട്ടാൻ പറഞ്ഞു. നഗ്നദൃശ്യങ്ങൾ പകർത്തി. പിന്നീട് ഉത്തരത്തിൽ കെട്ടി തൂക്കി രശ്മിയെ കൊണ്ട് ജനനേന്ദ്രിയത്തിൽ സ്റ്റേപ്ലർ പിന്നുകൾ അടിച്ചുകയറ്റിയെന്നും യുവാവ് പറഞ്ഞു.

 

അവിഹിത ബന്ധമില്ലെന്ന് യുവാക്കള്‍

 

രശ്മിയുമായി അവിഹിത ബന്ധമില്ലെന്നാണ് മർദ്ദനമേറ്റ യുവാക്കൾ പറയുന്നത്. ആഭിചാരക്രിയകൾ പോലെ പലതും നടത്തി സൈക്കോ രീതിയിൽ ദമ്പതികൾ മർദ്ദിച്ചുവെന്നാണ് പൊലീസിന് ഇവര്‍ നൽകിയ മൊഴി. മർദ്ദനമേറ്റ് വഴിയരികിൾ കിടന്ന റാന്നി സ്വദേശിയിൽ നിന്നാണ് ആറന്മുള പൊലീസ് കൊടിയ മർദ്ദനത്തിന്‍റെ വിവരങ്ങൾ കണ്ടെത്തിയത്. നഗ്നവീഡിയോയും മറ്റും പുറത്തുവരുമെന്ന ഭീതിയിൽ തെറ്റായ മൊഴികളാണ് ഇരകൾ ആദ്യം നൽകിയത്. യുവാക്കളെ അതിക്രൂരമായി മർദ്ദിച്ച ദൃശ്യങ്ങൾ രഹസ്യഫോൾഡറിലാക്കി ജയേഷ് ഫോണിൽ സൂക്ഷിച്ചിരുന്നു. അത് പൂർണ്ണമായി വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പ്രത്യേക പൊലീസ് സംഘം. ക്രൂരമർദ്ദനം നടന്ന വീട് പൊലീസ് സീൽ ചെയ്തു.

 

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'അറിഞ്ഞ് വളർത്തിയവർ മിണ്ടിയില്ല'; രാഹുൽ മാങ്കൂട്ടത്തിൽ വിവാദത്തിൽ മാത്യു കുഴൽനാടൻ; മറ്റൊരാളുടെ പോസ്റ്റ് പങ്കുവെച്ച് പ്രതികരണം
കേരളത്തിലെ വിസി നിയമനത്തിൽ അന്ത്യശാസനവുമായി സുപ്രീം കോടതി, 'സമവായത്തിൽ എത്തണം, ഇല്ലെങ്കിൽ യോഗ്യരായവരെ നേരിട്ട് നിയമിക്കും'