പത്തനംതിട്ടയിൽ യുവതിയെ ജ്യൂസിൽ മയക്കുമരുന്ന് കലർത്തി ബലാത്സം​ഗം ചെയ്ത സംഭവം; പ്രതി വിനോദ് പിടിയിൽ

Published : May 09, 2026, 09:06 AM ISTUpdated : May 09, 2026, 09:17 AM IST
rape case accused

Synopsis

ഓട്ടോറിക്ഷയിൽ കയറിയ യുവതിയെ ജ്യൂസിൽ മയക്കുമരുന്ന് നൽകി ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു.

പത്തനംതിട്ട: പത്തനംതിട്ടയിൽ 28 കാരിയെ ക്രൂരബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിലെ പ്രതി വിനോദ് അറസ്റ്റിൽ. ഇന്നലെ രാത്രിയോടെയാണ് ഇയാളെ അടൂർ പോലീസ് പിടികൂടിയത്. യുവതിയുടെ അയൽവാസിയായ ഓട്ടോ ഡ്രൈവർ ആണ് പ്രതിയായ വിനോദ്. യുവതിയെ ജ്യൂസിൽ മയക്കുമരുന്ന് നൽകി ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു.

ഫെബ്രുവരി 15 നാണ് സംഭവം. അയൽവാസിയായ ഓട്ടോ ഡ്രൈവറെ വസ്ത്രശാലയിൽ പോകാൻ ഓട്ടം വിളിച്ചു. ലൈസൻസ് എടുക്കാൻ മറന്നു പോയെന്ന് കളവ് പറഞ്ഞ് അയാളുടെ വീട്ടിലേക്ക് കൊണ്ടുപോയി. തുടർന്ന് ജ്യൂസിൽ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചെന്നാണ് പരാതി. പീഡന ദൃശ്യങ്ങൾ പ്രതി വിനോദ് ഫോണിൽ ചിത്രീകരിച്ചു. അവ കാണിച്ച് ഭീഷണി തുടർന്നതോടെ പ്രതിയുടെ ഭാര്യയോട് കാര്യങ്ങൾ വെളിപ്പെടുത്തി. അതിന്‍റെ വൈരാഗ്യത്തിൽ ടാങ്കർ ലോറിയിൽ കയറ്റി കൊണ്ടുപോയി മർദ്ദിച്ചെന്നും പരാതിക്കാരി പറയുന്നു. മിൽമ ടാങ്കർ ഡ്രൈവർ കൂടിയാണ് വിനോദ്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മുഖ്യമന്ത്രി ചർച്ചക്കിടെ അടുത്ത കെപിസിസി അധ്യക്ഷനാരെന്ന ചർച്ചയും സജീവം; ബെന്നി ബെഹ്നാൻ, ഷാഫി, കൊടിക്കുന്നിൽ തുടങ്ങിയവർ പരിഗണനയിൽ
ഓട്ടോറിക്ഷയിൽ കയറിയ യുവതിയെ ജ്യൂസിൽ മയക്കുമരുന്ന് കലർത്തി ബലാത്സം​ഗം ചെയ്ത സംഭവം; പ്രതി വിനോദ് പിടിയിൽ