പത്തനംതിട്ടയിൽ യുവതിയെ കൊലപ്പെടുത്തിയ കേസ്: പ്രതി കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി ശനിയാഴ്ച

Published : Jan 29, 2026, 12:44 PM ISTUpdated : Jan 29, 2026, 06:09 PM IST
kottangal murder case

Synopsis

പത്തനംതിട്ട കോട്ടാങ്ങൽ കൊലക്കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി വിധിച്ചു. തടിക്കച്ചവടക്കാരൻ കോട്ടാങ്ങൽ സ്വദേശി നസീറാണ് കേസിലെ പ്രതി. ശിക്ഷാവിധി ശനിയാഴ്ച പ്രഖ്യാപിക്കും.

പത്തനംതിട്ട: പത്തനംതിട്ട കോട്ടാങ്ങലിൽ യുവതിയെ പങ്കാളിയുടെ വീട്ടിൽ വച്ച് ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി നസീർ കുറ്റക്കാരൻ എന്ന് കോടതി. ശിക്ഷാ മറ്റന്നാൾ വിധിക്കും. തടിക്കച്ചവടക്കാരനായ കോട്ടാങ്ങൽ സ്വദേശി നസീർ കേസിൽ കുറ്റക്കാരനെന്ന് പത്തനംതിട്ട ജില്ലാ അഡീഷണൽ ആൻഡ് സെഷൻസ് കോടതി കണ്ടെത്തി. യുവതിയെ ബലാത്സംഗം ചെയ്ത ശേഷം കെട്ടി തൂക്കി കൊലപ്പെടുത്തുകയായിരുന്നു. 2019 ഡിസംബർ 15 ആയിരുന്നു സംഭവം. 20 മാസങ്ങൾക്കു ശേഷം ക്രൈംബ്രാഞ്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

ഭർത്താവുമായി പിണങ്ങി സ്കൂൾ കാലത്തെ കാമുകനൊപ്പം, യുവതി  ജീവിക്കുമ്പോൾ ആയിരുന്നു കൊലപാതകം. തടി വാങ്ങാൻ വന്ന നസീർ വീട്ടിൽ ആരുമില്ലെന്ന് കണ്ട് യുവതിയെ ഉപദ്രവിക്കുകയായിരുന്നു. പെരുമ്പെട്ടി പോലീസ് ജീവിതപങ്കാളിയായിരുന്ന യുവാവിനെ പ്രതിയെന്ന് സംശയിച്ച് ക്രൂരമായി തല്ലിച്ചതച്ചത് അന്ന് വിവാദമായിരുന്നു. മരിച്ച യുവതിയുടെ കഴുത്തിലുണ്ടായിരുന്ന കയറിലെ കെട്ട് ആണ് കേസിൽ നിർണ്ണായക തെളിവായത്. തടിപ്പണിക്കാർ കെട്ടുന്ന രീതി എന്ന് ക്രൈബ്രാഞ്ച് കണ്ടെത്തി. യുവതിയുടെ നഖത്തിനടിയിൽ നിന്ന് കിട്ടിയ തൊലിയും ബീജവും അടക്കം ശാസ്ത്രീയ തെളിവുകളും പ്രോസിക്യൂഷന് വാദത്തിന് ബലംപകർന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പോസ്റ്റർ പതിക്കുന്നതിനെ ചൊല്ലി സംഘർഷം; ഇരുമ്പുവടി കൊണ്ട് പരസ്പരം ആക്രമിച്ചുവെന്ന് പരാതി, കേസെടുത്ത് പൊലീസ്
സിപിഎം ബഹുജന റാലിയെ തള്ളി ജി സുധാകരൻ; ആളെ കൂട്ടാനായില്ലെന്ന് വിമർശനം