സ്വന്തം നാട്ടിലെ സ്കുൾ ഇനി തിക്കോടിയന്റെ പേരിൽ

Published : Jul 15, 2022, 04:50 PM IST
സ്വന്തം നാട്ടിലെ സ്കുൾ ഇനി തിക്കോടിയന്റെ പേരിൽ

Synopsis

പയ്യോളി ഗവ വൊക്കേഷണൽ ഹയർ സ്കൂൾ ഇനി  അറിയപ്പെടുക തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറിയെന്നാകും

കോഴിക്കോട്: പയ്യോളി ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഇനി  അറിയപ്പെടുക തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറിയെന്നാകും. ഇക്കാര്യത്തിൽ പിടിഎ നൽകിയ ശുപാർശ അംഗീകരിച്ച്  വിദ്യാഭ്യാസവകുപ്പിന്റെ ഉത്തരവെത്തി. കെഇആറിലെ ചട്ടം 5 അനുസരിച്ചാണ് നടപടി. സ്കൂളിന് ഉടനെ പുതിയ പേരിൽ ബോ‍ഡ് വെക്കും.

അത്ലറ്റും എംപിയുമായ പിടി ഉഷയുടെ വീടിനടുത്താണ്  സ്കൂൾ.  മലയാളസാഹിത്യത്തിലെ ശ്രദ്ധേയനായ ഒരു എഴുത്തുകാരനാണ് തിക്കോടിയൻ എന്ന പേരിലറിയപ്പെട്ട  പി. കുഞ്ഞനന്തൻ നായർ. തിക്കോടി  എന്ന നാടിന്റെ പേര് ചേർത്താണ് അദ്ദേഹത്തിന്റെ തൂലികാ നാമം. തിക്കോടി  ഉൾപ്പെടുന്ന  പ്രദേശത്തെ വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളാണ് പയ്യോളി ഗവ വിഎച്എസ്എസ്.

Read more:  തട്ടിപ്പുകാർ പടിക്ക് പുറത്ത്; സുരക്ഷ കർശനമാക്കി ഓണം ബമ്പർ ലോട്ടറി, വിൽപ്പന 18 മുതൽ

അമച്വർ നാടകങ്ങളിലൂടെ കടന്നുവന്നു മലയാള നാടകപ്രസ്ഥാനത്തിനു വലിയ സംഭാവനകൾ നൽകിയ നാടകകൃത്താണ് തിക്കൊടിയൻ.. ആകാശവാണിക്കുവേണ്ടി നിരവധി റേഡിയോ നാടകങ്ങൾ രചിച്ചിട്ടുണ്ട്.  റേഡിയോ നാടകങ്ങളെ ജനകീയമാക്കുന്നതിൽ തിക്കൊടിയൻ വലിയ  പങ്കു വഹിച്ചു. നോവലുകളും കവിതകളും നിരവധി ലേഖനങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. 

ഒരെഴുത്തുകാരന് കേരളത്തിൽ സ്വന്തം നാട്ടിലെ സ്കൂളിന്റെ പേരിടുന്നത് അപൂ‍ർവ്വമാണ്. ഇതിൽ സന്തോഷമുണ്ടെന്ന് മകൾ പുഷ്പ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പ്രതിമകൾ സ്ഥാപിക്കുന്നതിനേക്കാൾ ഭേദമാണ് സ്കൂളിന് പേരിടുന്നതെന്നും തലമുറകളിലേക്ക് അദ്ദേഹത്തിന്റെ ഓർമ്മയെത്തുമെന്നും പുഷ്പ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

Read more: യുവാക്കളെ തൊഴിൽസജ്ജരാക്കാൻ നൈപുണ്യ വികസന സംവിധാനങ്ങൾ ഏകോപിപ്പിക്കും: മന്ത്രി വി. ശിവൻകുട്ടി

                  :MT Vasudevan Nair Birthday 2022 : പുതുമലയാളത്തിന് വിത്തെറിഞ്ഞ ലിറ്റററി എഡിറ്റര്‍

PREV
click me!

Recommended Stories

രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസ്; അറസ്റ്റ് തടയാതെ കോടതി, മുൻകൂർ‌ ജാമ്യാപേക്ഷയിൽ വിശദമായ വാദം തിങ്കളാഴ്ച
വർക്കലയിൽ പ്രിന്റിം​ഗ് പ്രസിലെ മെഷീനിൽ സാരി കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം