പെരുമ്പാവൂരിൽ ക്ഷേത്രക്കുളത്തിൽ യുവാവ് മരിച്ച നിലയിൽ; മരിച്ചത് ഒറ്റപ്പാലം സ്വദേശി

Published : Jan 30, 2025, 10:12 AM IST
പെരുമ്പാവൂരിൽ ക്ഷേത്രക്കുളത്തിൽ യുവാവ് മരിച്ച നിലയിൽ; മരിച്ചത് ഒറ്റപ്പാലം സ്വദേശി

Synopsis

പെരുമ്പാവൂരിലെ ശ്രീധർമ്മ ശാസ്‌‍താ ക്ഷേത്രക്കുളത്തിൽ ഒറ്റപ്പാലം സ്വദേശി സജിയെ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: പെരുമ്പാവൂർ ശ്രീധർമ്മ ശാസ്താ ക്ഷേത്രക്കുളത്തിൽ യുവാവിന്റെ മൃതദേഹം. ഒറ്റപ്പാലം സ്വദേശി സജിയാണ് മരിച്ചത്. രാവിലെ നടക്കാൻ ഇറങ്ങിയ  നാട്ടുകാരാണ് ക്ഷേത്ര കുളത്തിൽ മൃതദേഹം കണ്ടത്. വെള്ളത്തിൽ മുങ്ങിക്കിടന്ന നിലയിൽ കണ്ട മൃതദേഹം നാട്ടുകാരുടെ സഹായത്തോടെ കരയ്ക്ക് കയറ്റി.  

മൂക്കിൽ നിന്നും ചെവിയിൽ നിന്നും രക്തം മുഖത്തേക്ക് ഒഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഈ ക്ഷേത്രക്കുളത്തിൽ സ്ഥിരമായി കുളിക്കാൻ വരുന്ന ആളാണ് മരണമടഞ്ഞ സജി. പെരുമ്പാവൂരിലും പരിസര പ്രദേശങ്ങളിലും കൂലിവേല ചെയ്തു വന്നയാളാണ് ഇദ്ദേഹം. പെരുമ്പാവൂർ പോലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു.

PREV
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം
തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം