നിതിന്റെ മരണത്തിൽ പങ്കില്ല; പ്രതികളായ ഡോ.റാമും സം​ഗീ​തയും ഇടക്കാല ജാമ്യഹ​ർ​ജി നൽകി

Published : Apr 17, 2026, 11:37 AM IST
nithin death

Synopsis

ഇവർക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റവും, പട്ടികജാതി പട്ടികവർഗ്ഗ അതിക്രമ നിരോധന വകുപ്പുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണത്തിൽ പ്രതികളായ ഡോ.റാമും ഡോ.​സം​ഗീ​തയും ഇടക്കാല ജാമ്യഹ​ർ​ജി നൽകി. മുൻകൂർ ജാമ്യഹർജി തലശ്ശേരി കോടതിയിൽ നേരത്തെ നൽകിയിരുന്നു. നിതിന്‍റെ മരണത്തിൽ പങ്കില്ലെന്നാണ് ഹർജിയിൽ പറഞ്ഞിരിക്കുന്നത്. അതേസമയം സംഭവത്തിൽ അധ്യാപകരായ എം കെ റാം, ഡോ സംഗീത എന്നിവരെ പ്രതികളാക്കി പൊലീസ് കേസെടുത്തിരുന്നു. ഇവർക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി. പട്ടികജാതി പട്ടികവർഗ്ഗ അതിക്രമ നിരോധന വകുപ്പും ഉൾപ്പെടുത്തിയിട്ടുണ്ട്. നിതിൻ രാജിൻ്റെ ആത്മഹത്യയാണ് എന്നതിൽ സംശയം ഇല്ലെന്നാണ് പൊലീസ് വ്യക്തമാക്കിയത്. സ്വന്തം അധ്യാപകരിൽ നിന്ന് നേരിട്ട ദുരനുഭവം നിതിൻ സുഹൃത്തിനോട് പറഞ്ഞത് മരണത്തിന് രണ്ടു ദിവസം മുമ്പ് ആയിരുന്നു. 

കണ്ണൂർ ഡെന്റൽ കോളേജിലെ വകുപ്പ് മേധാവി എം കെ റാം ക്ലാസ്സിനകത്തും പുറത്തും നിരന്തരം വേട്ടയാടി. മാർക്ക്‌ കുറച്ചും കുടുംബങ്ങളെ അധിക്ഷേപിച്ചും കളിയാക്കിയും പരാമർശങ്ങൾ നടത്തിയെന്നും നിതിൻ വെളിപ്പെടുത്തിയിരുന്നു. നിതിൻ രാജിന്റെ സമാന അനുഭവമുള്ള മറ്റു വിദ്യാർത്ഥികളുമുണ്ട് ഡെന്റൽ കോളേജിലെന്നാണ് വ്യക്തമാകുന്നത്. തുറന്നുപറഞ്ഞാൽ നടപടി നേരിടുമെന്നാണ് ആശങ്ക. കഴിഞ്ഞവർഷം വിദ്യാർത്ഥികളുടെ പരാതിയിൽ ഡോക്ടർ എം കെ റാം സസ്പെൻഷനിലായിരുന്നു. ആരോപണ വിധേയരായ ഡോക്ടർ എം കെ റാമിന്റെയും ഡോക്ടർ സംഗീതയുടെയും മൊഴിയെടുക്കാനുള്ള നീക്കത്തിലാണ് പൊലീസ്. ഇരുവർക്കും നോട്ടീസ് നൽകി വിളിച്ചുവരുത്തും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കൊച്ചി കോർപ്പറേഷന് മുന്നിൽ വയോധികന്റെ നിൽപ്പ് സമരം; 74കാരൻ പ്രതാപനാണ് കവാടത്തിന് മുന്നിൽനിന്ന് പ്രതിഷേധിക്കുന്നത്
കുംഭമേള പെൺകുട്ടി രഹസ്യകേന്ദ്രത്തിൽ, പിടികൊടുക്കാതെ ഭർത്താവും; സംരക്ഷിക്കുന്നവർക്ക് പൊലീസിൻ്റെ നിർദേശം