ഇന്ന് വൈകീട്ട് വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി. 300 മെഗാവാട്ട് ഉപയോഗം വര്‍ധിക്കാം. പുറത്ത് നിന്ന് വൈദ്യുതി കിട്ടിയില്ലെങ്കിൽ നിയന്ത്രണമുണ്ടാകുമെന്നാണ് അറിയിപ്പ്.

തിരുവനന്തപുരം: ഇന്ന് വൈകീട്ട് വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി. 300 മെഗാവാട്ട് ഉപയോഗം വര്‍ധിക്കാം. പുറത്ത് നിന്ന് വൈദ്യുതി കിട്ടിയില്ലെങ്കിൽ നിയന്ത്രണമുണ്ടാകുമെന്നാണ് അറിയിപ്പ്. ഇന്നലെ മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും പുറത്തു നിന്ന് വൈദ്യുതി കിട്ടിയതിനാൽ നിയന്ത്രണമുണ്ടായില്ല. 83.61 ദശലക്ഷം യൂണിറ്റാണ് പുറത്തുനിന്ന് വാങ്ങിയത്. അതേസമയം മുൻ ദിവസത്തെ അപേക്ഷിച്ച് ഉപയോഗം കൂടുതലായിരുന്നു. 90.56 ദശലക്ഷം യൂണിറ്റായിരുന്ന ഉപയോഗം. ഏറ്റവും ഒടുവിൽ പതിനാറിന് വൈകീട്ട് ഏഴു മണി മുതൽ 17ന് പുലര്‍ച്ച 12.50 വരെയായിരുന്നു വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

Asianet News Live| Kerala CM VD Satheesan | UDF | Kerala Breaking News |Malayalam News |HD Live News