'എന്റെ പപ്പ പോയി സാറേ...'; പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തിൽ മകളും പൊലീസുകാരനും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്ത്

Published : Jul 27, 2026, 02:09 PM IST
Phone report

Synopsis

കൊല്ലം കുണ്ടറയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത സിയാദ് എന്ന യുവാവ് മരിച്ച സംഭവത്തിൽ നിർണായക ഫോൺ സംഭാഷണം പുറത്ത്. പപ്പയെ മർദിച്ചത് പൊലീസുകാരനായ ശ്രീജിത്താണെന്ന് സിയാദിന്റെ മകൾ ആരോപിക്കുന്ന സംഭാഷണമാണ് പുറത്തുവന്നത്.

കൊല്ലം: കുണ്ടറ പൊലീസ് മർദന ആരോപണത്തിൽ മരിച്ച സിയാദിന്റെ മകളും പൊലീസുകാരനായ ശ്രീജിത്തും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്ത്. പപ്പയെ ഇടിച്ചത് സാറാണെന്ന് പപ്പ പറഞ്ഞിരുന്നുവെന്ന് സംഭാഷണത്തിൽ മകൾ പറയുന്നു. സുഖമില്ലെന്ന് പറഞ്ഞിട്ടും മർദിച്ചെന്നും പറഞ്ഞു. നട്ടേല്ലിന് നിറയെ പഴുപ്പാണെന്നും ആരാണ് മർദിച്ചതെന്ന് ഡോക്ടർമാർ ചോദിച്ചെന്നും മകൾ പറഞ്ഞു. പൊലീസ് മർദനത്തെ സിയാദ് മരിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. പൊലീസുകാരനായ ശ്രീജിത്താണ് മർദിച്ചതെന്നും മകൾ ആരോപിക്കുന്നു. എന്റെ പപ്പ പോയി സാറേയെന്ന് പറഞ്ഞ് മകൾ പൊട്ടിക്കരഞ്ഞു.

കുണ്ടറയിൽ യുവാവ് മരിച്ചതിൽ പൊലീസിനെതിരെ ആരോപണവുമായി കുടുംബം രം​ഗത്തെത്തിയിരുന്നു. വിദ്യാർഥിയെ കാണാതായെന്ന പരാതിയിൽ കുണ്ടറ പൊലീസ് കസ്റ്റഡിയിൽ എടുത്ത് വിട്ടയച്ച സിയാദ് എന്നയാളാണ് കഴിഞ്ഞ ദിവസം മരിച്ചത്. പൊലീസ് മർദനത്തിലേറ്റ പരിക്കാണ് മരണ കാരണമെന്നാണ് ആരോപണം. ജൂൺ 16നാണ് കുണ്ടറ പൊലീസ് സിയാദിനെ വീട്ടിൽ നിന്ന് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

വിദ്യാർഥിയെ കണ്ടെത്തിയതിനെ തുടർന്ന് അടുത്ത ദിവസം സിയാദിനെ വിട്ടയച്ചു. വിദ്യാർഥിയെ കാണാതായതുമായി സിയാദിന് ബന്ധമുണ്ടായിരുന്നില്ല. ശാരീരിക ബുദ്ധുമുട്ടിനെ തുടർന്ന് സിയാദ് പിന്നീട് ആശുപത്രിയിൽ ചികിത്സ തേടി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം സിയാദ് മരിച്ചു. പൊലീസ് മർദനത്തിൽ വാരിയെല്ലിനേറ്റ പരിക്കാണ് മരണ കാരണമെന്ന് കൂടുംബം സിയാദിന് മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും മർദിച്ചിട്ടില്ലെന്നുമാണ് പൊലീസിൻ്റെ വിശദീകരണം.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വ്യാജവാർത്തയിൽ നിയമനടപടി; 2 ഓൺലൈൻ മാധ്യമങ്ങൾക്ക് വക്കീൽനോട്ടീസയച്ച് പി കെ ശ്രീമതി, മറ്റ് മാധ്യമങ്ങൾക്ക് നാളെ അയക്കും
ഇതാണ് ഇന്ത്യയുടെ ആത്മാവ്, വയനാട്ടിലെ ജനങ്ങളെ വാനോളം പുകഴ്ത്തി പ്രിയങ്ക ഗാന്ധി; 'ദുരന്തമുഖത്ത് ഒറ്റക്കെട്ടായി നിലകൊണ്ടു'