ശബരിമലയിൽ ഇനി ഫ്ലൈഓവര്‍ ഒഴിവാക്കി നേരിട്ടെത്താം, കൂടുതൽ സമയം ദർശനം; പുതിയ വഴിയുടെ നിർമാണം അവസാന ഘട്ടത്തിൽ

Published : Mar 09, 2025, 08:21 AM IST
ശബരിമലയിൽ ഇനി ഫ്ലൈഓവര്‍ ഒഴിവാക്കി നേരിട്ടെത്താം, കൂടുതൽ സമയം ദർശനം; പുതിയ വഴിയുടെ നിർമാണം അവസാന ഘട്ടത്തിൽ

Synopsis

നിലവിൽ പരമാവധി നാലോ അഞ്ചോ സെക്കന്‍റ് മാത്രമാണ് ഭക്തർക്ക്  പ്രാര്‍ഥിക്കാന്‍ അവസരവും കിട്ടുന്നത്. പുതിയ വഴിയുടെ നിർമാണം പൂർത്തിയാവുമ്പോൾ ദര്‍ശനത്തിന് ഇരുപത് സെക്കന്‍റ് വരെയെങ്കിലും സമയവും ലഭിക്കും

പത്തനംതിട്ട: ശബരിമലയില്‍ ഫ്ലൈ ഓവര്‍ ഒഴിവാക്കി, തീർത്ഥാടകർക്ക് നേരിട്ട് ദര്‍ശനം നടത്താന്‍ ദേവസ്വം ബോര്‍ഡ് ഒരുക്കുന്ന പുതുവഴിയുടെ നിര്‍മാണം അവസാന ഘട്ടത്തില്‍. പതിനെട്ടാംപടി കയറിയെത്തുന്ന തീർത്ഥാടകരെ നേരിട്ട് ശ്രീകോവിലിന് മുന്നിലേക്ക് കടത്തി വിടുന്നതാണ് രീതി. മീനമാസ പൂജയ്ക്കായി വെള്ളിയാഴ്ച നട തുറക്കുമ്പോൾ പുതിയ വഴിയിലൂടെ ആളുകളെ പ്രവേശിപ്പിക്കും.

പതിനെട്ടാംപടി കയറിയെത്തുന്ന ഭക്തര്‍ നിലവില്‍ ഫ്ലൈഓവര്‍ വഴി ചുറ്റിയാണ് ദര്‍ശനം നടത്തുന്നത്. പരമാവധി നാലോ അഞ്ചോ സെക്കന്‍റ് നേരമാണ് പ്രാര്‍ഥിക്കാന്‍ അവസരവും കിട്ടുന്നത്. പുതിയ പ്ലാന്‍ അനുസരിച്ച് പടികയറിയെത്തുന്ന ഭക്തര്‍ ഫ്ലൈ ഓവറിലേക്ക് പോകേണ്ട. കൊടിമരത്തിന്‍റെ ഇരുവശങ്ങളിലൂടെ ശ്രീകോവിലിന് മുന്നിലേക്ക് പ്രവേശിക്കാം. പുതിയ വഴിയിലൂടെ വരുമ്പോള്‍ ദര്‍ശനത്തിന് ഇരുപത് സെക്കന്‍റ് വരെയെങ്കിലും സമയവും ലഭിക്കും. 

രണ്ടുവരികളിലായി ഭക്തരെ കടത്തിവിടാനായി നടുവില്‍ നീളത്തില്‍ കാണിക്കവഞ്ചി സ്ഥാപിക്കും. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്. മീന മാസ പൂജയ്ക്കായി മാര്‍ച്ച് 14ന് നടതുറക്കുമ്പോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഭക്തരെ കടത്തിവിടാനാണ് തീരുമാനം. അടിയന്തരഘട്ടങ്ങളില്‍ തിരക്ക് നിയന്ത്രിക്കാന്‍ ഫ്ലൈ ഓവര്‍ നിലനിര്‍ത്തുകയും ചെയ്യും. പുതിയ സംവിധാനം ഏര്‍പ്പെടുത്താന്‍ തന്ത്രിയുടെയും ഹൈക്കോടതിയുടെയും അനുമതി ലഭിച്ചിരുന്നതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പിഎസ് പ്രശാന്ത് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വിദ്യാഭ്യാസ മന്ത്രിയുടെ അറിയിപ്പ്, ഒന്ന് മുതൽ പത്താം ക്ലാസ് വരെയുള്ള സ്‌കൂൾ പാഠപുസ്തകങ്ങളുടെ പരിഷ്‌കരണം പൂർത്തിയായി; 4 ഭാഷകളിലായി 597 ടൈറ്റിലുകൾ റെഡി
'പാവങ്ങൾക്ക് സഹായം കിട്ടുന്ന പരിപാടി അല്ലേ', ജമാഅത്തെ ഇസ്ലാമിയുടെ ബൈത്തു സകാത്ത് പരിപാടിയിൽ പങ്കെടുത്തതിൽ നിലപാട് വ്യക്തമാക്കി അബ്ദുറഹ്മാൻ