ട്രാൻസ് യുവതിയെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവം; യുവാവിന്‍റെ ഫോണിൽ നിരവധി യുവതികളുടെ ദൃശ്യങ്ങൾ, അന്വേഷണവുമായി പൊലീസ്

Published : Oct 05, 2026, 12:36 PM IST
man arrested for assaulting transgender woman and extorting money in kochi

Synopsis

ട്രാൻസ് യുവതിയുടെ നഗ്നദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്

കൊച്ചി: ട്രാൻസ് യുവതിയുടെ നഗ്നദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊച്ചിയിൽ അറസ്റ്റിലായ താനൂർ സ്വദേശി ഷാഫിലിന്‍റെ ഫോണിൽ നിരവധി യുവതികളുടെ ദൃശ്യങ്ങൾ. 1.18 ലക്ഷം രൂപയാണ് മോഡലിങ് രംഗത്ത് പ്രവർത്തിക്കുന്ന ട്രാൻസ് യുവതിയിൽ നിന്ന് ഇയാൾ തട്ടിയത്. സമാനമായ രീതിയിൽ മറ്റു പലരെയും പ്രതി ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും ഭീഷണി ഭയന്നാണ് ആരും പരാതി നൽകാതിരുന്നത് എന്നുമാണ് പൊലീസ് സംശയിക്കുന്നത്.

കൂടുതൽ ആളുകൾക്ക് പരാതിയുണ്ടോ എന്ന് പൊലീസ് പരിശോധിക്കും. പോക്സോ കേസിൽ ജാമ്യത്തിൽ കഴിയവെ കഴിഞ്ഞ ദിവസമാണ് ഇയാൾ അറസ്റ്റിലായത്. സാമൂഹ്യമാധ്യമം വഴി പരിചയപ്പെട്ട ട്രാൻസ് വുമണിനെ ലൈംഗികമായി ഉപദ്രവിച്ച ശേഷം ഫോട്ടോ പകർത്തി ഭീഷണിപ്പെടുത്തിയെന്നാണ് കേസ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഇടുക്കി കളക്ടറുടെ ഉത്തരവിൽ ആശങ്ക ഉണ്ടെന്ന് മന്ത്രി ഷിബു ബേബി ജോൺ; 'സാധാരണക്കാരനെ സംബന്ധിച്ച് ഏറ്റവും വലിയ ശാപമായി വന്യ മൃഗങ്ങളെ കാണുന്നു'
'മന്ത്രി മാറിയതിന്‍റെ മാറ്റമാണ് പൊലീസിൽ ഇപ്പോൾ കാണുന്നത്', യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ പൊലീസ് കയറിയതിൽ ശിവൻ കുട്ടി, 'താക്കീത് മാത്രം അംഗീകരിക്കില്ല'