Asianet News MalayalamAsianet News Malayalam

ബഫർസോൺ: ഉപഗ്രഹ സർവേ റിപ്പോർട്ട് സുപ്രീംകോടതിയിൽ നൽകില്ല,ആവശ്യമെങ്കിൽ റവന്യുവകുപ്പിന്‍റെ സഹായം തേടും-വനംമന്ത്രി

സുപ്രീംകോടതി പറഞ്ഞ പ്രകരമാണ് നടപടികൾ സ്വീകരിച്ചത്. മാനുവൽ സർവ്വേ ആവശ്യമെങ്കിൽ ചെയ്യുമെന്നും മന്ത്രി പറഞ്ഞു

Buffer zone: Satellite survey report will not be submitted to Supreme Court says forest minister ak saseendran
Author
First Published Dec 18, 2022, 12:29 PM IST

കോഴിക്കോട് : ഉപഗ്രഹ സർവേയിൽ അപാകതകൾ ഉണ്ടെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ. സർവേ അതേപടി വിഴുങ്ങില്ല. നിലവിലെ ഉപഗ്രഹ സർവേ റിപ്പോർട്ട് സുപ്രീംകോടതിയിൽ സമർപ്പിക്കില്ല. പ്രായോഗിക നിർദേശം സ്വീകരിക്കുമെന്നും വനം മന്ത്രി പറഞ്ഞു,

വനത്തോട് ചേർന്നുള്ള ഒരുകിലോമീറ്റർ ജനവാസ മേഖല ആണെന്ന് തെളിയിക്കൽ ആണ് ഉപഗ്രഹസർവേയുടെ ഉദ്ദേശ്യം.ജനവാസ മേഖല ഒരു കിലോമീറ്ററിൽ ഉണ്ടെന്നു തെളിയിക്കണമെങ്കിൽ അവിടെ എത്ര ജനങ്ങളുണ്ട്, സ്ഥാപനങ്ങൾ ഉണ്ട് എന്ന് തെളിയിക്കണം

വസ്തുതകൾക്ക് വിരുദ്ധമാണെങ്കിൽ അത് ചൂണ്ടിക്കാണിയ്ക്കാൻ അവസരം ഉണ്ട്.ബഫർസോൺ പ്രശ്നത്തിൽ സർക്കാർ രൂപീകരിച്ച ജസ്റ്റിസ് തോട്ടത്തിൽ ബി.രാധാകൃഷ്ണൻ അധ്യക്ഷനായ വിദഗ്ധ സമിതിയുടെ കാലാവധി രണ്ടു മാസം നീട്ടി. പരാതി സമർപ്പിക്കാൻ ഉള്ള തീയതിയും നീട്ടും. ഇതിൽ തീരുമാനം എടുക്കേണ്ടത് വിദഗ്ധ സമിതിയാണ്. ഈ കാര്യം അവരോട് ആവശ്യപെട്ടിട്ടുണ്ട്

അവ്യക്തമായ മാപ് നോക്കി സാധാരണക്കാരനു മനസിലാക്കാൻ ബുദ്ധിമുട്ടുണ്ട്. പഞ്ചായത്തുകളെ കൊണ്ട് പരിശോധിപ്പിക്കാം. ആവശ്യമെങ്കിൽ റവന്യു വകുപ്പിന്റെ സഹായം തേടും. 

സർക്കാരിൽ വിശ്വാസം നഷ്ടപ്പെട്ടെന്ന് ബിഷപ് പറയുമെന്ന് തോന്നുന്നില്ല. വിമർശിക്കാൻ ഒരു വിമർശനം മാത്രം എന്നെ കാണുന്നുള്ളൂ.ബിഷപ് തെറ്റിദ്ധരിച്ചിരിക്കുകയാണ്. സുപ്രീംകോടതി പറഞ്ഞ പ്രകരമാണ് നടപടികൾ സ്വീകരിച്ചത്. മാനുവൽ സർവ്വേ ആവശ്യമെങ്കിൽ ചെയ്യും..

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിൽ നിന്നും യുഡിഎഫ് പിൻവാങ്ങണം. ബോധപൂർവ്വം സംശയം ജനിപ്പിച്ചു കൊണ്ടിരിക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു

'ബഫര്‍സോണ്‍ ഉപഗ്രഹ സര്‍വേ മാപ്പ് അബദ്ധജടിലം, പിന്‍വലിക്കണം'; നാളെ മുതല്‍ സമരമെന്ന് താമരശ്ശേരി രൂപത

Follow Us:
Download App:
  • android
  • ios