'കള്ള പ്രചരണം നടത്തുന്നതിൽ ജോസ് കെ മാണി വിദഗ്ദൻ', പുറത്തു പോയത് യുഡിഎഫിന് ഗുണമെന്ന് പിജെ ജോസഫ്

By Web TeamFirst Published Jun 30, 2020, 2:22 PM IST
Highlights

'പാലായിലുണ്ടായ തോൽവി ചോദിച്ചുവാങ്ങിയത്. സ്വന്തം ഇഷ്ടപ്രകാരമാണ് പാലായില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്'.

കോട്ടയം: കേരളാ കോൺഗ്രസില്‍ പിജെ ജോസഫ് നുണകൾ ആവർത്തിക്കുന്നെന്ന ജോസ് കെ മാണിയുടെ വാക്കുകളോട് പ്രതികരിച്ച് പിജെ ജോസഫ്. കള്ളപ്രചാരണം നടത്തുന്നതിൽ ജോസ് വിദഗ്ധനായിരിക്കുന്നു. പാലായിലുണ്ടായ തോൽവി ചോദിച്ചുവാങ്ങിയത്. സ്വന്തം ഇഷ്ടപ്രകാരമാണ് പാലായില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. എനിക്ക് ചിഹ്നം വേണ്ടെന്ന് സ്ഥാനാര്‍ത്ഥി തന്നെ പറഞ്ഞു. പാലായിലെ ഉദ്ഘാടനത്തിന് ജോസ് കെ മാണി ചിഹ്നം കെഎം മാണിയാണെന്നും പറഞ്ഞു. അതിനര്‍ത്ഥം ചിഹ്നം വേണ്ടാ എന്നാണ്.  ഇപ്പോള്‍ പറയുന്നത് പക്ഷേ ചിഹ്നം തന്നില്ലെന്നാണ്.

ജോസ് കെ മാണി വിഭാഗത്തിൽ നിന്ന് കൊഴിഞ്ഞുപോക്ക് തുടരുന്നു, മൂന്ന് പേർ കൂടി പാർട്ടി വിട്ടു

പാലായിൽ തന്നെ പരസ്യമായി കൂവി ആക്ഷേപിച്ചു. ജോസ് കെ. മാണി വിരുദ്ധ വോട്ടുകളാണ് പാലായിൽ മാണി സി കാപ്പനെ വിജയിപ്പിച്ചത്. ജോസ് വിഭാഗം നേരത്തെ യുഡിഎഫ് മുന്നണി വിടാൻ തീരുമാനിച്ചിരുന്നു. വലിയ ഒരു വിഭാഗമാളുകള്‍ ജോസ് കെ മാണിയെ വിട്ട് തിരിച്ച് വരും.  ഒരുമിച്ച് പ്രവർത്തിക്കാൻ സന്നദ്ധതയറിയിച്ച് ധാരാളമാളുകൾ ബന്ധപ്പെടുന്നുണ്ട്. ജോസ് കെ മാണി പുറത്തു പോയത് യുഡിഎഫിന് നല്ല രീതിയിൽ ഗുണം ചെയ്യും. രീതികളും പ്രവർത്തന ശൈലിയും മാറ്റിയാൽ നല്ല കാര്യമാണെന്നും ജോസഫ് വിശദീകരിച്ചു. 

പിജെ ജോസഫിന് രാഷ്ട്രീയ അഭയം നൽകിയത് തെറ്റ്; കേരള കോൺഗ്രസിനെ ഹൈജാക്ക് ചെയ്യാൻ ശ്രമിച്ചെന്നും ജോസ് കെ മാണി

 

click me!