ഓൺലൈൻ തട്ടിപ്പ് പരാതിയിൽ കോൺ​ഗ്രസ് നേതാവ് കസ്റ്റഡിയിൽ. കണ്ണൂർ ഡി സി സി ജനറൽ സെക്രട്ടറി കല്ലിക്കോടൻ രാഗേഷ് ആണ് പിടിയിലായത്.

കണ്ണൂർ: കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി കല്ലിക്കോടൻ രാ​ഗേഷ് അറസ്റ്റിൽ. രാഗേഷ് പ്രസിഡന്റായ ലേബർ ബാങ്ക് വെൽഫെയർ കോ ഒപ്പറേറ്റീവ് സൊസൈറ്റിയുടെ അക്കൗണ്ടിൽ നടന്ന അനധികൃത പണമിടപാട് കേസിലാണ് തമിഴ്നാട് പൊലീസ് രാ​ഗേഷിനെ അറസ്റ്റ് ചെയ്തത്. ബാങ്ക് അക്കൗണ്ടിൽ നടന്ന ഒന്നരക്കോടിയിലധികം രൂപയുടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തമിഴ്നാട് സ്വദേശിയുടെ പരാതിയിലാണ് നടപടി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പരാതിയിൽ തമിഴ്നാട് സൈബർ ക്രൈം വിഭാഗം നടത്തിയ അന്വേഷണത്തിനൊടുവിൽ പൊലീസ് സംഘം കണ്ണൂരിലെത്തുകയായിരുന്നു. സൈബർ തട്ടിപ്പ് സംഘമാണ് ഈ തുക അയച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ. തെരഞ്ഞെടുപ്പ് ചെലവുകൾക്കായാണ് ഈ തുക അക്കൗണ്ടിലെത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 2012ൽ മണലുകടത്തലുമായി ബന്ധപ്പെട്ട് രാഗേഷിനെ വളപ്പട്ടണം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിടിയിലായ രാഗേഷിനെ കെ സുധാകരൻ ബലമായി പിടിച്ചിറക്കിക്കിക്കൊണ്ടുപോയത് വിവാദമായിരുന്നു. സഹകരണ സംഘത്തിന്റെ അക്കൗണ്ടിലേക്ക് രണ്ട് തവണകളായി 2.22 കോടി രൂപ എത്തിയതിൽ കണ്ണൂർ ടൗണ്‍ പോലീസും കേസെടുത്തിട്ടുണ്ട്. രാഗേഷ് പ്രസിഡന്റായ ലേബർ ബാങ്ക് വെൽഫെയർ കോ ഒപ്പറേറ്റീവ് സൊസൈറ്റിയുടെ അക്കൗണ്ട് വഴി തട്ടിപ്പ് നടന്നുവെന്നാണ് കണ്ടെത്തൽ.