രാജ്യതലസ്ഥാനമായ ദില്ലിയിൽ ഒമ്പത് ഭീകരരെ അറസ്റ്റ് ചെയ്ത് പൊലീസ്, ഐഎസ്ഐ ബന്ധമെന്ന് ആരോപണം

Published : May 30, 2026, 02:35 PM IST
Terror Attack

Synopsis

രാജ്യതലസ്ഥാനമായ ദില്ലിയിൽ വൻ ഭീകരാക്രമണ പദ്ധതി തകർത്ത് പൊലീസ്. പാക് ചാര സംഘടനയായ ഐഎസ്ഐയുടെ സഹായത്തോടെ പ്രവർത്തിച്ചിരുന്ന ഒമ്പത് ഭീകരരെ ദില്ലി പൊലീസ് പ്രത്യേക സെൽ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടികൂടിയിട്ടുണ്ട്.

ദില്ലി: ദില്ലിയിൽ ഒമ്പത് ഭീകരരെ പൊലീസ് അറസ്റ്റ് ചെയ്തു. തന്ത്രപ്രധാന മേഖലകളും സുരക്ഷാ ഉദ്യോഗസ്ഥരെയും ആക്രമിക്കാനും പദ്ധതി ആസൂത്രണം ചെയ്ത ഭീകരരാണ് അറസ്റ്റിലായത്. ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടികൂടിയെന്നും പാക് ചാര സംഘടനയായ ഐഎസ്ഐ സഹായത്തോടെ പ്രവർത്തിച്ചിരുന്ന സംഘത്തെയാണ് പിടികൂടിയതതെന്നും പൊലീസ് വ്യക്തമാക്കി. പാകിസ്ഥാന്റെ ഐഎസ്‌ഐ-മുംബൈ അധോലോക ശൃംഖലയ്ക്ക് വേണ്ടി പ്രവർത്തിക്കുന്നവരാണെന്നും പറയുന്നു. ദില്ലി പൊലീസിന്റെ പ്രത്യേക സെൽ ആണ് അറസ്റ്റ് ചെയ്തത്. ദില്ലിയിലെ സുപ്രധാന സ്ഥാപനങ്ങളെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ആക്രമിക്കുക എന്നതായിരുന്നു പ്രതികളുടെ പദ്ധതിയെന്നും പറയുന്നു. ഓപ്പറേഷൻ സിന്ദൂരിനെത്തുടർന്ന് സുരക്ഷാ ആശങ്കകൾ വർധിപ്പിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. 

ദില്ലി പൊലീസ് തീവ്രവാദ വിരുദ്ധ സേനയിൽ മാറ്റങ്ങൾ വരുത്തിയിരുന്നു. എല്ലാ പൊലീസ് സ്റ്റേഷനുകളിലും താഴെത്തട്ടിലുള്ള ഇന്റലിജൻസ് ശേഖരണം ശക്തിപ്പെടുത്തുന്നതിനും ഭീഷണികൾ തിരിച്ചറിയുന്നതിനുമായി തീവ്രവാദ വിരുദ്ധ യൂണിറ്റുകൾ (സിടിയു) സൃഷ്ടിക്കാൻ പോലീസ് കമ്മീഷണർ സതീഷ് ഗോൾച്ച ഉത്തരവിട്ടിരുന്നു. വിദേശത്ത് നിന്ന് പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനകൾ, ഇന്ത്യയിൽ തീവ്രവാദികളെ റിക്രൂട്ട് ചെയ്യുന്നതിനും തീവ്രവാദത്തിലേക്ക് നയിക്കുന്നതിനും എൻക്രിപ്റ്റ് ചെയ്ത ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ, സോഷ്യൽ മീഡിയ, ലോക്കൽ സ്ലീപ്പർ നെറ്റ്‌വർക്കുകൾ എന്നിവ കൂടുതലായി ഉപയോഗിക്കുന്നുണ്ടെന്ന ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ദില്ലി പൊലീസ് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആലപ്പുഴയിലെ 'രക്ഷപ്രവർത്തനം': ഗൺമാന്മാർക്ക് കുരുക്ക് മുറുകുന്നു, വധശ്രമക്കുറ്റം ചേർത്ത് ക്രൈം ബ്രാഞ്ച്
മഴയെ കരുതിയിരിക്കണം, 8 ജില്ലകളിൽ യെല്ലോ അലർട്ട്, കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്