'ഡ്യൂട്ടി കഴിഞ്ഞ് വരുമ്പോൾ കാണിച്ചുതരാം', സീനിയർ സിപിഒയെ ഭീഷണിപെടുത്തിയ പൊലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറിക്ക് സസ്പെൻഷൻ

Published : Nov 24, 2025, 11:50 AM IST
kerala police

Synopsis

സീനിയർ സിവിൽ പൊലീസ് ഓഫീസറെ ഫോണിലൂടെ ഭീഷണിപെടുത്തിയ പൊലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറിക്ക് സസ്പെൻഷൻ. അസോസിയേഷൻ ജില്ലാ സെക്രട്ടറി നിഷാന്ത് ചന്ദ്രനെയാണ് സസ്പെൻഡ് ചെയ്തത്

പത്തനംതിട്ട: സീനിയർ സിവിൽ പൊലീസ് ഓഫീസറെ ഫോണിലൂടെ ഭീഷണിപെടുത്തിയ പൊലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറിക്ക് സസ്പെൻഷൻ. അസോസിയേഷൻ ജില്ലാ സെക്രട്ടറി നിഷാന്ത് ചന്ദ്രനെയാണ് സസ്പെൻഡ് ചെയ്തത്. തിരുവല്ല സ്റ്റേഷനിലെ സീനിയർ സിവിൽ പൊലിസ് ഓഫീസർ പുഷ്പ ദാസിനെയാണ് നിഷാന്ത് ഭീഷണിപ്പെടുത്തിയത്. പൊലീസ് അസോസിയേഷൻ തയ്യാറാക്കിയ പട്ടിക മറികടന്ന് ശബരിമല ഡ്യൂട്ടി വാങ്ങിയതിനാലാണ് ഭീഷണിപ്പെടുത്തിയത്.

നിഷാന്ത് പുഷ്പ ദാസിനെ ഭീഷണിപ്പെടുത്തുന്നതിന്‍റെ ശബ്ദരേഖ പുറത്തുവന്നിരുന്നു. ഡ്യൂട്ടി കഴിഞ്ഞ് വരുമ്പോൾ കാണിച്ചുതരാം എന്നുൾപ്പെടെ പറഞ്ഞുകൊണ്ടായിരുന്നു ഭീഷണി. നിഷാന്ത് പുഷ്പ ദാസിനെ അസഭ്യം പറയുന്നതും പുറത്ത് വന്ന ശബ്ദരേഖയിലുണ്ട്. സന്നിധാനത്ത് ഡ്യൂട്ടിക്ക് പോയത് അസോസിയേഷനെ വെല്ലുവിളിച്ചാണ്, ഡ്യൂട്ടി കഴിഞ്ഞ് തിരികെ വരുമ്പോൾ കാണിച്ചുതരാം എന്നാണ് നിഷാന്ത് പറഞ്ഞത്. രണ്ട് ഉദ്യോഗസ്ഥരും തമ്മിൽ നേരത്തെ മുതൽ തർക്കമുണ്ട് എന്നാണ് വിവരം.

 

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവം: ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി കൊല്ലം ജില്ലാ പൊലീസ് മേധാവി
രാജ്യത്തെ സമ്പന്നമായ 10 ജില്ലകൾ, മുംബൈയെയും അഹമ്മദിബാ​ദിനെയും പിന്തള്ളി അപ്രതീക്ഷിത ന​ഗരം, കേരളത്തിൽ നിന്ന് ആരുമില്ല