ഇഡിക്കെതിരായ ആക്രമണം: രണ്ടുപേർ കൂടി പിടിയിൽ; ഐ പി ബിനുവും ആറ്റുകാൽ ഉണ്ണിയും ഉൾപ്പെടെ ഒളിവിൽ

Published : May 28, 2026, 08:40 AM IST
Kerala ED Officials Attack

Synopsis

ഇഡിക്കെതിരായ ആക്രമണത്തിൽ രണ്ടുപേരെ കൂടി പൊലീസ് പിടികൂടി. നരുവാമൂട് സ്വദേശി കിരൺ, വട്ടിയൂർക്കാവ് സ്വദശി അനിൽ എന്നിവരെ ആണ് പിടികൂടിയത്. ഇതോടെ പിടിയിലായവരുടെ എണ്ണം ആറായി. ഇന്നലെ അറസ്റ്റ് ചെയ്ത സിപിഎം പ്രവർത്തകരെ റിമാൻഡ് ചെയ്യും. 

തിരുവനന്തപുരം: തലസ്ഥാനത്ത് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്കെതിരായ സിപിഎം പ്രവർത്തകരുടെ ആക്രമണത്തിൽ രണ്ടുപേർ കൂടി പിടിയിൽ. നരുവാമൂട് സ്വദേശി കിരൺ, വട്ടിയൂർക്കാവ് സ്വദേശി അനിൽ എന്നിവരാണ് പിടിയിലായത്. ഇതോടെ പിടിയിലായവരുടെ എണ്ണം ഏഴായി. ബുധനാഴ്ച രാത്രിയോടെ അഞ്ചുപേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. കേസിൽ 40 സ്ഥലത്ത് പരിശോധന നടത്തിയതായി പൊലീസ് അറിയിച്ചു.

അക്രമത്തിൽ ഉൾപ്പെട്ട തിരുവനന്തപുരം കോർപറേഷൻ മുൻ കൗൺസില‍ർമാരായ ഐ പി ബിനു, ആറ്റുകാൽ ഉണ്ണി എന്നിവ‍ർ ഉൾപ്പെടെ ഉള്ള മറ്റ് പ്രതികൾ ഒളിവിലാണ്. ഇവരുടെ വീടുകളിലും പൊലീസ് പരിശോധന നടത്തി. നിലവിൽ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സിപിഎം പ്രവർത്തകർക്കെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്യും. പൊലീസിനെ ആക്രമിച്ചതിനാണ് മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്യുക. അറസ്റ്റിലായ അഞ്ച് സിപിഎം പ്രവർത്തകരെ ഇന്ന് റിമാൻഡ് ചെയ്യും.

അതേസമയം പൊലീസിന് ഗുരുതര വീഴ്ചയുണ്ടായെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ വിലയിരുത്തൽ. ഇഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രിയും ധനമന്ത്രിയും റിപ്പോർട്ട് തേടിയിട്ടുണ്ട്. ഇഡി ഡയറക്ടർ രണ്ടു മന്ത്രാലയങ്ങൾക്കും റിപ്പോർട്ട് നൽകി.

അതിനിടെ, പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഐക്യദാ‍ർഢ്യം അറിയിച്ച് ഇന്നും സിപിഎം പ്രകടനത്തിന് സാധ്യതയുണ്ട്. തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ വാടകവീട്ടിലാണ് പിണറായി വിജയൻ തുടരുന്നത്. വീടിന് മുന്നിലായി സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി പിണറായി വിജയന് ഐക്യദാർഢ്യം അറിയിച്ച് ഫ്ലക്സ് ഉയർത്തിയിട്ടുണ്ട്. "ഇതിലും വലിയ വേട്ടയാടലുകൾ കണ്ടതാണ്..." എന്ന വാചകത്തോടെ ആണ് പിണറായി വിജയൻ്റെ ചിത്രത്തോടുകൂടിയ ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'മുനമ്പത്ത് ശാശ്വതമായ പ്രശ്നപരിഹാരം ഉണ്ടാക്കണം'; മുഖ്യമന്ത്രിയുമായി ചർച്ച നടത്തി സമരസമിതി നേതാക്കൾ
ഇസ്ലാം ഉപേക്ഷിച്ച് ഹിന്ദുമതം സ്വീകരിച്ചു, ദില്ലിയിലെ ക്ഷേത്രത്തിൽവെച്ച് വിവാഹം; സായുധ പൊലീസ് സംരക്ഷണം നൽകണമെന്ന ദമ്പതികളുടെ ആവശ്യം തള്ളി