അനധികൃത യാത്രകൾക്ക് തടയിട്ട് പൊലീസ്: തിരുവനന്തപുരം-തമിഴ്നാട് അതിർത്തിയിലുള്ള വഴികൾ അടച്ചു

By Web TeamFirst Published Apr 12, 2020, 12:13 PM IST
Highlights

തമിഴ്നാട്ടിൽ നിന്നും അനധികൃതമായി വാഹനങ്ങൾ വരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പൊലീസ് നടപടി.

തിരുവനന്തപുരം: അനധികൃത യാത്ര തടയാൻ തിരുവനന്തപുരം-തമിഴ്നാട് അതിർത്തിയിലുള്ള വഴികളെല്ലാം പൊലീസ് അടച്ചു. ലോക്ക് ഡൗൺ ലംഘിച്ച് തമിഴ്നാട്ടിൽ നിന്നും അനധികൃതമായി വാഹനങ്ങൾ വരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പൊലീസ് നടപടി.

ലോക് ഡൗണ്‍ ആയതിനാൽ അന്തർസംസ്ഥാന യാത്രകള്‍ വിലക്കിയിരിക്കുകയാണ്. എന്നാൽ, ലോക്ക് ഡോണ്‍ നിയന്ത്രണങ്ങൾ കൊണ്ട് കാറ്റിപ്പറത്തി രാത്രികാലങ്ങളിൽ പൊലീസിനെ കബളിപ്പിച്ച് ആളെ കടത്തിയ ആംബുലൻസ് പാറശ്ശാല പൊലീസ് പിടികൂടി. തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്കും കേരളത്തിൽ നിന്നും തമിഴ്നാട്ടിലേക്കും ആളെ കടത്തിയ വിഎസ്ഡിപിയുടെ സ്റ്റിക്കർ പതിച്ച ആംബുലൻസാണ് പിടികൂടിയത്. ആംബുലൻസ് ഡ്രൈവർ പാറശ്ശാല പരശുവക്കൽ സ്വദേശി ബിജീഷിനെതിരെ പാറശ്ശാല പൊലീസ് കേസെടുത്തു. 

Also Read: രാത്രികാലങ്ങളിൽ പൊലീസിനെ കബളിപ്പിച്ച് ആളെ കടത്തിയ ആംബുലൻസ് പിടികൂടി; ഡ്രൈവർക്കെതിരെ കേസ്

തമിഴ്നാട്ടിൽ നിന്നുള്ള ചരക്ക് ലോറികളും രോഗികളുമായി വാഹനങ്ങളും കർശന പരിശോധനക്ക് ശേഷമാണ് ഇപ്പോള്‍ കടത്തിവിടുന്നത്. പ്രധാന വഴികളല്ലാതെ മറ്റ് ചില വഴികളിൽ കൂടി പൊലീസിനെ വെട്ടിച്ച് വാഹനങ്ങള്‍ പോകുന്നത് തടയാനാണ് പരിശോധന കർശനമാക്കിയത്. 

click me!