തിരുവനന്തപുരം: രാത്രികാലങ്ങളിൽ പൊലീസിനെ കബളിപ്പിച്ച് ആളെ കടത്തിയ ആംബുലൻസ് പാറശ്ശാല പൊലീസ് പിടികൂടി. ലോക്ക് ഡൗൺ ലംഘിച്ച് തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്കും കേരളത്തിൽ നിന്നും തമിഴ്നാട്ടിലേക്കും ആളെ കടത്തിയ വിഎസ്ഡിപിയുടെ സ്റ്റിക്കർ പതിച്ച ആംബുലൻസാണ് പൊലീസ് പിടിച്ചെടുത്തത്. 

ആംബുലൻസ് ഡ്രൈവർ പാറശ്ശാല പരശുവക്കൽ സ്വദേശി ബിജീഷിനെതിരെ പാറശ്ശാല പൊലീസ് കേസെടുത്തു. ആംബുലൻസിൽ യാത്ര ചെയ്ത തമിഴ്നാട് സ്വദേശികളായ അഞ്ച് പേർക്ക് എതിരെയും പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ, പാറശ്ശാലയിൽ പിടിച്ചെടുത്തത് വിഎസ്ഡിപിയുടെ ആംബുലൻസ് അല്ലെന്നാണ് സoഘടനയുടെ വിശദീകരണം. വ്യാജ സ്റ്റിക്കർ പതിച്ച വാഹനമാണ് പൊലീസ് പിടികൂടിയതെന്ന് സംഘടന പറഞ്ഞു.