ജൂനിയർ അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്: കുറ്റപത്രം സമർപ്പിച്ച് പൊലീസ്, അടുത്ത മാസം വായിച്ച് കേള്‍പ്പിക്കും

Published : Dec 07, 2025, 08:42 AM IST
syamili attack

Synopsis

ശ്യാമിലിയെ മര്‍ദ്ദിച്ച കേസിൽ ബെയ്ലിന്‍ ദാസിനെതിരെയാണ് വഞ്ചിയൂർ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. കയ്യേറ്റം, സ്ത്രീത്വത്തെ അപമാനിക്കൽ, തടഞ്ഞു വെക്കൽ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ജൂനിയർ അഭിഭാഷകരുടെ തര്‍ക്കത്തിനിടെയാണ് മർദനമുണ്ടായത്. 

തിരുവനന്തപുരം: ജൂനിയർ അഭിഭാഷകയെ മര്‍ദ്ദിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. ശ്യാമിലിയെ മര്‍ദ്ദിച്ച കേസിൽ ബെയ്ലിന്‍ ദാസിനെതിരെയാണ് വഞ്ചിയൂർ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. കയ്യേറ്റം, സ്ത്രീത്വത്തെ അപമാനിക്കൽ, തടഞ്ഞു വെക്കൽ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ജൂനിയർ അഭിഭാഷകരുടെ തര്‍ക്കത്തിനിടെയാണ് മർദനമുണ്ടായത്. കഴിഞ്ഞ മെയ് 13 നാണ് സംഭവം നടന്നത്. അടികൊണ്ട് താഴെ വീണിട്ടും എഴുന്നേല്‍പ്പിച്ച് വീണ്ടും മര്‍ദ്ദിക്കുകയായിരുന്നു. അതേസമയം, അടുത്ത മാസം 23 ന് കുറ്റപത്രം വായിച്ച് കേള്‍പ്പിക്കും. സംഭവ ശേഷം ഒളിവിൽ പോയ ബെയലിൻ ദാസിനെ മൂന്നാം ദിവസമാണ് പിടികൂടിയത്.

PREV
Read more Articles on
click me!

Recommended Stories

'പൾസർ സുനിക്കും ദിലീപിനും പരസ്പരം അറിയാം, വിവരം വിചാരണക്കോടതിയെ അറിയിച്ചിട്ടുണ്ട്'; പ്രതികരിച്ച് സുനിയുടെ അഭിഭാഷകൻ
പള്ളികളിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് മകൾ, 16 കാരിയായ കുട്ടിയുടെ ആലോചനായില്ലാത്ത മറുപടിയെന്ന് മുനവറലി ശിഹാബ് തങ്ങൾ