'സ്ത്രീത്വത്തെ അപമാനിച്ചു, വ്യക്തിഹത്യ നടത്തി', ശോഭ സുരേന്ദ്രന്റെ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു

Published : May 18, 2024, 06:39 PM ISTUpdated : May 18, 2024, 06:41 PM IST
'സ്ത്രീത്വത്തെ അപമാനിച്ചു, വ്യക്തിഹത്യ നടത്തി', ശോഭ സുരേന്ദ്രന്റെ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു

Synopsis

ശോഭാ സുരേന്ദ്രനെതിരായ പരാമർശങ്ങളിൽ താൻ ഉറച്ചുനിൽക്കുന്നുവെന്ന് ടി ജി നന്ദകുമാർ

ആലപ്പുഴ : ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു. പുന്നപ്ര പൊലീസ് സ്റ്റേഷനിൽ വൈകിട്ടോടെയാണ് നന്ദകുമാ‍ര്‍ ഹാജരായത്. സ്ത്രീത്വത്തെ അപമാനിക്കൽ, വ്യക്തിഹത്യ തുടങ്ങിയ വകുപ്പുകളാണ് നന്ദകുമാ‍റിനെതിരെ ചുമത്തിയിരുന്നത്. ശോഭാ സുരേന്ദ്രനെതിരെ താൻ ഉയര്‍ത്തിയ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് ടി ജി നന്ദകുമാർ വ്യക്തമാക്കി. 

തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മുന്നേയാണ് ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരെ ദല്ലാൾ ടി ജി നന്ദകുമാര്‍ ആരോപണങ്ങളുയർത്തിയത്. 

ആലപ്പുഴയിലെ ബിജെപി സ്ഥാനാർത്ഥിയായിരുന്ന ശോഭാ സുരേന്ദ്രൻ തട്ടിപ്പുകാരിയാണെന്നും തനിക്ക് തിരികെ നൽകാനുളള 10 ലക്ഷം രൂപ ആവശ്യപ്പെട്ടിട്ടും തിരികെ നൽകുന്നില്ലെന്നും ടി ജി നന്ദകുമാർ വാർത്താ സമ്മേളനത്തിൽ ആരോപണമുയര്‍ത്തി.  ശോഭ സുരേന്ദ്രന്റെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് അഡ്വാൻസ് തുകയായി നൽകിയ 10 ലക്ഷമാണ് നന്ദകുമാ‍ര്‍ തിരികെയാവശ്യപ്പെട്ടത്. ശോഭയുടെ ഭൂമിയെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് അന്വേഷിച്ചപ്പോൾ ഭൂമിയുമായി ബന്ധപ്പെട്ട രേഖകളിൽ പ്രശ്നം ഉണ്ടായിരുന്നുവെന്ന് വ്യക്തമായി. പണം തിരികെയാവശ്യപ്പെട്ടിട്ടും നൽകിയില്ലെന്നായിരുന്നു നന്ദകുമാ‍ര്‍ വാ‍ര്‍ത്താ സമ്മേളനത്തിൽ പറഞ്ഞത്. 

പിണറായിയുടെ രഹസ്യങ്ങൾ അറിയുന്ന ആളാണ് ഇപി ജയരാജന്‍; നടപടി എടുത്താൽ സിപിഎം തകർന്നടിയുമെന്ന് കെ സുധാകരൻ

നന്ദകുമാർ 25 ഏപ്രിൽ 2024 ന് വാർത്താ സമ്മേളനത്തിൽ പറഞ്ഞത് 

''ശോഭ അന്യായമായി കൈവശം വെച്ച  ഭൂമിയാണ് തന്നോട് വിൽക്കാൻ ആവശ്യപ്പെട്ടത്. ശോഭാ സുരേന്ദ്രന്റെ സംരക്ഷണ ഭർത്താവ് മോഹൻദാസിന്റെ കയ്യിൽ നിന്നും അദ്ദേഹത്തിന്റെ ഭാര്യ പ്രസന്നാ മോഹൻദാസ് അറിയാതെ കൈവശപ്പെടുത്തിയ ഭൂമിയായിരുന്നുവെന്ന് പിന്നീട് വ്യക്തമായി. സംരക്ഷണ ഭർത്താവിന്റെ ഭാര്യ പ്രസന്നയുടെ പേരിലായിരുന്നു ഭൂമിയുണ്ടായിരുന്നത്. അത് വ്യക്തമായതോടെ ഇക്കാര്യം ശോഭയോട് ചോദിച്ചു.  ഇക്കാര്യത്തിൽ വ്യക്തത തേടി രണ്ട് കത്ത് നൽകിയെങ്കിലും അതിന് മറുപടി നൽകിയില്ല. ഇതോടെയാണ് അഡ്വാൻസ് തുക തിരികെയാവശ്യപ്പെട്ടത്''.

 

PREV
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം