കൊച്ചിയില്‍ പരിശോധന ശക്തമാക്കി പൊലീസ്, ഇന്നലെ രാത്രി മാത്രം എടുത്തത് 412 കേസുകള്‍, 43 ഗുണ്ടകളും പിടിയില്‍

Published : Feb 19, 2023, 10:43 AM ISTUpdated : Feb 19, 2023, 10:53 AM IST
കൊച്ചിയില്‍ പരിശോധന ശക്തമാക്കി പൊലീസ്, ഇന്നലെ രാത്രി മാത്രം എടുത്തത് 412 കേസുകള്‍, 43 ഗുണ്ടകളും പിടിയില്‍

Synopsis

മദ്യപിച്ച് വാഹനമോടിച്ച് പിടിയിലായത് 235 പേര്‍.ലഹരിക്കടത്ത് കേസുകളിലെ 36 പേരേയും പിടികൂടി

കൊച്ചി: നിയമ ലംഘനത്തില്‍ കൊച്ചിയില്‍ പൊലീസ് നടപടി ശക്തമാക്കി.ഇന്നലെ രാത്രി മാത്രം 412 കേസുകളാണ് എടുത്തത്. മദ്യപിച്ച് വാഹനമോടിച്ച് പിടിയിലായത് 235 പേരാണ്. 43 ഗുണ്ടകളും പിടിയിലായി. ലഹരിക്കടത്ത് കേസുകളിലെ 36 പേരേയും പിടികൂടി. സ്വകാര്യ ബസ്സിന്‍റെ മരണപ്പാച്ചിലിൽ ബൈക്ക് യാത്രികന് ദാരുണാന്ത്യം സംഭവിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസവും കൊച്ചിയിൽ പൊലീസ് പരിശോധന കര്‍ശനമാക്കിയിരുന്നു. ഹൈക്കോടതി നിര്‍ദ്ദേശത്തിന്‍റെ കൂടി പശ്ചാത്തലത്തില്‍ നഗരത്തിലെ വിവിധ ഭാഗങ്ങളിലാണ് പൊലീസ്  പരിശോധന നടത്തിയത്. നിയമം ലംഘിച്ചു സര്‍വീസ് നടത്തിയ സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ വിവിധ ഇടങ്ങളിലായി പൊലീസ് നടപടിയുമെടുത്തിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'മരിച്ചിട്ടും ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നു, കോൺ​ഗ്രസ് നോക്കി നിൽക്കില്ല'; മന്ത്രി ​ഗണേഷ് കുമാറിന് മുന്നറിയിപ്പ്
പാലക്കാട് 37കാരൻ്റെ ആത്മഹത്യ ഭീഷണിയിൽ മനംനൊന്ത്? ആരോപണവുമായി കുടുംബം; റൂബിക്ക് മണി ലോൺ ആപ്പിനെതിരെ പരാതി