വാഹന പരിശോധനയ്ക്കിടെ കാർ അമിതവേഗതയിൽ മുന്നോട്ട് എടുത്തു, പൊലീസുദ്യോഗസ്ഥന് പരിക്ക്; ഡ്രൈവർക്കായ് തിരച്ചിൽ

Published : Jun 22, 2025, 11:22 PM IST
Police Vehicle

Synopsis

രണ്ടു വാഹനങ്ങൾക്കും ഇടയിൽ പെട്ടാണ് പൊലീസുകാരന് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല.

കൊച്ചി: വാഹന പരിശോധനയ്ക്കിടെ കാർ അമിതവേഗതയിൽ മുന്നോട്ട് എടുത്തു. തുടര്‍ന്ന് കാറിനും പൊലീസ് വാഹനത്തിനും ഇടയിൽപ്പെട്ട് പൊലീസുകാരന് പരിക്കേറ്റു. പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിലെ കൺട്രോൾ റൂം വാഹനത്തിലെ പൊലീസുകാരൻ ജെയ്സന് ആണ് പരിക്കേറ്റത്.

ഇന്ന് വൈകിട്ട് വളയൻചിറങ്ങരയിൽ ആയിരുന്നു സംഭവം. വളയംചിറങ്ങരയിൽ ഉള്ള കാർ പരിശോധിക്കണമെന്ന നിർദേശത്തെ തുടർന്നാണ് പൊലീസ് അവിടെ എത്തിയത്. ജെയ്സൺ വാഹനത്തിൽ നിന്നിറങ്ങി കാറിനരികിലേക്ക് എത്തിയപ്പോൾ കാർ പിന്നോട്ടെടുത്ത ശേഷം ഉടനെ മുന്നോട്ട് ഓടിച്ചു പോവുകയായിരുന്നു. രണ്ടു വാഹനങ്ങൾക്കും ഇടയിൽ പെട്ടാണ് പൊലീസുകാരന് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല. സംഭവത്തെ തുടര്‍ന്ന് പെരുമ്പാവൂർ പൊലീസ് കേസെടുത്തു. നിലവില്‍ വാഹനം ഓടിച്ച ആൾക്കായി അന്വേഷണം ഊർജ്ജിതമായിരിക്കുകയാണ്.

PREV
Read more Articles on
click me!

Recommended Stories

മുഖ്യമന്ത്രി വെല്ലുവിളി സ്വീകരിച്ചതിൽ വലിയ സന്തോഷം; സംവാദം നാളെത്തന്നെ നടത്താൻ തയാറാണെന്ന് കെ സി വേണു​ഗോപാൽ എംപി
നിലയ്ക്കൽ - പമ്പ റോഡിൽ അപകടം; ശബരിമല തീർത്ഥാടകരുമായി പോയ രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്കേറ്റു