ലാത്തിയേറ് സംഭവം; കൊല്ലം റൂറല്‍ എസ്‍പിക്കെതിരെ പൊലീസ് ഓഫീസേഴ്‍സ് അസോസിയേഷന്‍

By Web TeamFirst Published Nov 29, 2019, 4:17 PM IST
Highlights

വാഹന പെറ്റി പിരിവിന് എസ്‍പി ക്വാട്ട നിശ്ചയിക്കുന്നുവെന്നാണ്  അസോസിയേഷന്‍റെ പരാതി. ക്വാട്ട നിർത്തലക്കണമെന്ന് ആവശ്യപ്പെട്ട് എസ്‍പിക്ക് അസോസിയേഷന്‍ കത്ത് നല്കി.

തിരുവനന്തപുരം: കൊല്ലം റൂറൽ എസ്‍പിക്കെതിരെ പൊലീസ് ഓഫീസേഴ്‍സ് അസോയിയേഷൻ രംഗത്ത്. വാഹന പെറ്റി പിരിവിന് എസ്‍പി ക്വാട്ട നിശ്ചയിക്കുന്നുവെന്നാണ് അസോസിയേഷന്‍റെ പരാതി. 

കടയ്ക്കൽ സംഭവത്തിന്റെ പശ്ചാത്തലത്തലാണ് പൊലീസ് ഓഫീസേഴ്‍സ് അസോസിയേഷന്‍ എസ്‍പിക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. എസ്‍പിയുടെ നടപടി ഡിജിപിയുടെ സർക്കുലറിന് വിരുദ്ധമാണെന്ന്  സംഘടന ആരോപിക്കുന്നു. ക്വാട്ട നിർത്തലക്കണമെന്ന് ആവശ്യപ്പെട്ട് എസ്‍പിക്ക് അസോസിയേഷന്‍ കത്ത് നല്കി.

കൊല്ലം കടയ്ക്കലില്‍ വാഹനപരിശോധനക്കിടെ ബൈക്ക് യാത്രികനെ പൊലീസ് ലാത്തി കൊണ്ട് എറിഞ്ഞിട്ടത് വലിയ വിവാദമായിരുന്നു. നിയന്ത്രണം വിട്ട ബൈക്ക് മറ്റൊരു വാഹനത്തിലിടിച്ച് കടയ്ക്കല്‍ സ്വദേശി സിദ്ദിഖിന്‍റെ തലയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു. തുടര്‍ന്ന്, ലാത്തിയെറിഞ്ഞ സിവില്‍ പൊലീസ് ഓഫീസറെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. 

Read Also: ബൈക്ക് യാത്രികനെ ലാത്തി കൊണ്ട് എറിഞ്ഞിട്ട് പൊലീസ്; യാത്രക്കാരന് തലയ്ക്ക് ഗുരുതര പരിക്ക്

സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കിയിരുന്നു. വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ക്രമസമാധാനവിഭാഗം എഡിജിപിയോടും കൊല്ലം റൂറല്‍ ജില്ലാ പൊലീസ് മേധാവിയോടും ആവശ്യപ്പെട്ടിരുന്നു. 

Read Also: ബൈക്ക് യാത്രികനെ ലാത്തികൊണ്ട് എറിഞ്ഞിട്ട സംഭവം; പൊലീസുകാരന് സസ്പെന്‍ഷന്‍, കര്‍ശന നടപടിയെന്ന് ഡിജിപി

click me!