
തിരുവനന്തപുരം: സംസ്ഥാനത്ത് അനധികൃത ധനകാര്യ സ്ഥാപനങ്ങൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് പൊലീസ്. 168 സ്ഥാപനങ്ങളുടെ പട്ടികയാണ് പൊലിസ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. തട്ടിപ്പ് നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ ബഡ്സ് നിയമ പ്രകാരം നടപടി സ്വീകരിക്കാൻ സർക്കാർ ക്രൈം ബ്രാഞ്ച് മേധാവിക്ക് നിർദ്ദേശം നൽകി. പട്ടികയിലുളള സ്ഥാപനങ്ങളുമായി സാമ്പത്തിക ഇടപാട് പാടില്ലെന്ന് ക്രൈം ബ്രാഞ്ച് മേധാവി അറിയിച്ചു. പൊലിസിന്റെ ഔദ്യോഗിക സൈറ്റിലാണ് പട്ടിക പ്രസിദ്ധീകരിച്ചത്. രജിസ്ട്രാർ ഓഫ് കമ്പനിയാണ് കമ്പനികളുടെ പേര് സർക്കാരിന് കൈമാറിയത്.
https://www.youtube.com/watch?v=Ko18SgceYX8