Asianet News MalayalamAsianet News Malayalam

'സംസ്ഥാനത്ത് അതി​ഗുരുതര സാമ്പത്തിക പ്രതിസന്ധിയില്ല, ക്ഷേമ പെൻഷൻ കൊടുത്തു തുടങ്ങി': മന്ത്രി കെഎൻ ബാല​ഗോപാൽ

നെല്ലുസംഭരണം 200 കോടി കൊടുത്തു. ജനകീയ ഹോട്ടലുകൾക്കും ആശാവർക്കർമാർക്കും ധനസഹായം കൊടുത്തു. അപേക്ഷയിൽ കുത്തും കോമയും ഇല്ലെന്ന് പറഞ്ഞ് വരെ കേരളത്തിന് അർഹമായ പണം കേന്ദ്രം തടയുകയാണെന്നും മന്ത്രി പറഞ്ഞു. 

There is no serious financial crisis in the state, welfare pension has started Minister KN Balagopal fvv
Author
First Published Nov 17, 2023, 5:23 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് അതി ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് ധനമന്ത്രി കെഎൻ ബാല​ഗോപാൽ. സംസ്ഥാനത്ത് ക്ഷേമപെൻഷൻ ഒരു മാസത്തെ കൊടുത്തു തുടങ്ങി. നെല്ലുസംഭരണം 200 കോടി കൊടുത്തു. ജനകീയ ഹോട്ടലുകൾക്കും ആശാവർക്കർമാർക്കും ധനസഹായം കൊടുത്തു. അപേക്ഷയിൽ കുത്തും കോമയും ഇല്ലെന്ന് പറഞ്ഞ് വരെ കേരളത്തിന് അർഹമായ പണം കേന്ദ്രം തടയുകയാണെന്നും മന്ത്രി പറഞ്ഞു. 

അങ്കണവാടി ജിവനക്കാരിൽ പത്ത് വർഷം പൂർത്തിയാക്കിയവർക്ക് ആയിരം രൂപ കൂട്ടും. പത്ത് വർഷത്തിന് താഴെയുള്ളവർക്ക് 500 രൂപയും ആശാ വർക്കർമാർക്കും 1000,രൂപയും കൂട്ടും. ഒരു ലക്ഷത്തോളം പേർക്ക് ആനുകൂല്യം നൽകും. കേന്ദ്ര സർക്കാർ നടപടിക്കെതിരെ നിവേദനം നൽകാമെന്ന് എംപിമാർ സമ്മതിച്ചെന്നും മന്ത്രി പറഞ്ഞു. 

സിപിഎം നേതാവ് ജോർജ് എം തോമസിനെതിരായ മിച്ചഭൂമി കേസ്: തെളിവ് സ്വീകരിക്കാതെ ലാൻഡ് ബോർഡ് ഉദ്യോഗസ്ഥരുടെ ഒത്തുകളി 

 

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി വസ്തുതയാണെന്നും എന്നാല്‍, ഇതിനിടയിലും കേരളം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ സംസ്ഥാനങ്ങളെ കേന്ദ്രം സാമ്പത്തികമായി ഞെരുക്കുകയാണെന്നും മന്ത്രി നേരത്തെ പ്രതികരിച്ചിരുന്നു. കേന്ദ്രം സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുകയാണ്. കേരളത്തെ ശ്വാസമുട്ടിക്കുന്ന ഈ കേന്ദ്ര നടപടിക്കിടെയും ഏറ്റവും വലിയ ചിലവ് നേരിടേണ്ടിവരുമ്പോഴും അതെല്ലാം കൊടുത്തുതീര്‍ത്താണ് സര്‍ക്കാര്‍ നില്‍ക്കുന്നത്. കേന്ദ്രത്തിന്‍റെ ഈ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് ഒന്നും പറയുന്നില്ല. നികുതി പിരിവ് വര്‍ധിച്ചത് കഴിഞ്ഞ രണ്ടുവര്‍ഷമാണ്. നികുതി വെട്ടിപ്പ് നടക്കുന്നു എന്ന് പ്രതിപക്ഷ നേതാവ് എന്ത് അടിസ്ഥാനത്തിലാണ് പറയുന്നതെന്നറിയില്ല. ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു പ്രതിപക്ഷ നേതാവ് തെറ്റിധരിപ്പിക്കുകയാണ്. ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ടെന്നും മനസ്സിലാകുന്നുണ്ടെന്നും കെഎന്‍ ബാലഗോപാല്‍ പറഞ്ഞിരുന്നു. സാമ്പത്തിക ഞെരുക്കത്തിനിടയിലും സർക്കാരിന് ധൂർത്താണെന്ന പ്രതിപക്ഷ നേതാവിൻ്റെ ആരോപണത്തോടാണ് മന്ത്രിയുടെ പ്രതികരണമുണ്ടായത്. 

https://www.youtube.com/watch?v=Ko18SgceYX8

Follow Us:
Download App:
  • android
  • ios