സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ കൂടുന്നു; മൊത്ത വിപണിയിൽ പൊന്നി അരിക്ക് ഒരു മാസത്തിനിടെ കൂടിയത് 14 രൂപ

Published : Oct 13, 2026, 07:34 AM IST
price hike

Synopsis

സംസ്ഥാനത്ത് അരി, പലവ്യഞ്ജനം പോലുള്ള നിത്യോപയോഗ സാധനങ്ങളുടെ വില കൂടുന്നു. മൊത്ത വിപണിയിൽ പൊന്നി അരിക്ക് ഒരു മാസത്തിനിടെ 14 രൂപയാണ് കൂടിയത്. തുവരപ്പരിപ്പിന് ഒരു മാസത്തിനിടെ 20 രൂപ കൂടി.

കോഴിക്കോട്: സാധാരണക്കാരന് തിരിച്ചടിയായി സംസ്ഥാനത്ത് അരി, പലവ്യഞ്ജനം പോലുള്ള നിത്യോപയോഗ സാധനങ്ങളുടെ വില കൂടുന്നു. മൊത്ത വിപണിയിൽ പൊന്നി അരിക്ക് ഒരു മാസത്തിനിടെ 14 രൂപയാണ് കൂടിയത്. തുവരപ്പരിപ്പിന് ഒരു മാസത്തിനിടെ 20 രൂപ കൂടി. കടല, ഉഴുന്ന് വൻ പയർ, പഞ്ചസാര തുടങ്ങിയവയ്ക്കും വിലകൂടുകയാണ്.

മൊത്തവിപണിയില്‍ ഒരു കിലോ പൊന്നി അരിയുടെ വില 73 ആയി. ഓണക്കാലത്ത് 58 ആയിരുന്നു വില. കുറുവ അരിയിലെ വിവിധ ഇനങ്ങൾക്ക് ഓണത്തിന് ശേഷം മൂന്ന് രൂപ കൂടി. കഴിഞ്ഞ ജൂലായ് മുതല്‍ പിടിവിട്ട് കുതിക്കുകയാണ് ബിരിയാണിക്കുള്ള കൈമ അരിയുടെ വില. ഇടക്കാലത്ത് ഒന്ന് കുറഞ്ഞെങ്കിലും ഇപ്പോള്‍ 180 തായി ഉയരുന്നു. കോല അരിക്കും വില കൂടിയിട്ടുണ്ട്. പലവ്യഞ്ജനങ്ങള്‍ക്കും വില കൂടുകയാണ്. മൊത്തവിപണിയില്‍ തുവരപ്പരിപ്പിന് ഒരു മാസത്തിനിടെ കിലോയ്ക്ക് 20 രൂപ കൂടി. കടലയ്ക്ക് പത്ത് രൂപയാണ് വര്‍ധന. ഉഴുന്നിന് എട്ട് രൂപയും വൻ പയറിന് 14 രൂപയും കൂടി. ചെറുപയറിനും വര്‍ധനയുണ്ട്. അടുത്ത മാസങ്ങളിലും വില കുറഞ്ഞേക്കില്ല എന്നാണ് ഇതര സംസ്ഥാനങ്ങളിലെ വിപണികൾ നൽകുന്ന സൂചന.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കർഷകരിൽ നിന്ന് നെല്ല് നേരിട്ട് സംഭരിക്കാനുള്ള കേന്ദ്ര ഏജൻസിയുടെ പദ്ധതി അനിശ്ചിതത്വത്തിൽ; സമ്മതപത്രം വാങ്ങിയെങ്കിലും തുടർ നടപടിയില്ല, സംസ്ഥാന പിന്തുണയില്ലാതെ പദ്ധതി നടപ്പാവില്ലെന്ന് ബിജെപി
മാസപ്പടി കേസ്: രണ്ട് എസ്ഐടികൾ രൂപീകരിക്കാൻ വിജിലൻസ് തീരുമാനം; പിണറായിയുടെയും റിയാസിൻ്റെയും കേസുകൾ വെവ്വേറേ അന്വേഷിക്കും