പെരിന്തൽമണ്ണയിലെ റിംഷാനയുടെ മരണം; ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു, സ്ത്രീധനപീഡനത്തിനെതിരെയാണ് കേസ്

Published : Feb 21, 2025, 12:13 PM IST
പെരിന്തൽമണ്ണയിലെ റിംഷാനയുടെ മരണം; ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു, സ്ത്രീധനപീഡനത്തിനെതിരെയാണ് കേസ്

Synopsis

ജനുവരി 5നാണ് പെരിന്തൽമണ്ണ എടപ്പറ്റ പാതിരിക്കോട് മേലേതിൽ റിംഷാനയെ ഇവർ താമസിച്ചിരുന്ന വാടക ക്വാര്‍ട്ടേഴ്സില്‍  മരിച്ച നിലയിൽ കണ്ടെത്തിയത്. 

മലപ്പുറം: പെരിന്തൽമണ്ണയിൽ ഭർതൃ വീട്ടിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു. റിംഷാനയുടെ ഭർത്താവ് മുസ്തഫക്കെതിരെയാണ് പൊലീസ് കേസെടുത്തത്. സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചതിനെതിരെയാണ് കേസ്. ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം രം​ഗത്തെത്തിയിരുന്നു. രണ്ടാമതും പെൺകുഞ്ഞിനെ പ്രസവിച്ചതോടെ ഭർത്താവ് മുസ്തഫ മകളെ പീഡിപ്പിക്കാൻ തുടങ്ങിയെന്ന് റിംഷാനയുടെ മാതാവ് സുഹ്റ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ജനുവരി 5നാണ് പെരിന്തൽമണ്ണ എടപ്പറ്റ പാതിരിക്കോട് മേലേതിൽ റിംഷാനയെ ഇവർ താമസിച്ചിരുന്ന വാടക ക്വാര്‍ട്ടേഴ്സില്‍  മരിച്ച നിലയിൽ കണ്ടെത്തിയത്. മകളുടെ  മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്ന് മാതാവ് പറയുന്നു. ഏഴും അഞ്ചും വയസ് പ്രായമുളള രണ്ട് പെണ്‍മക്കളുടെ അമ്മയാണ് റിംഷാന.  പെരിന്തല്‍മണ്ണയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു റിംഷാന. രണ്ടാമതും പെൺകുട്ടിയെ പ്രസവിച്ചതോടെ അതിന്റെ പേരിൽ ഭർത്താവ് മുസ്തഫയുടെ പീഡനം തുടങ്ങിയെന്ന് റിംഷാനയുടെ അമ്മ സുഹ്റ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വര്‍ഷങ്ങളായി ഭര്‍ത്താവില്‍ നിന്ന് ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ റിംഷാന അനുഭവിക്കുകയായിരുന്നുവെന്നാണ് മാതാവ് സുഹറ പറയുന്നത്

റിംഷാനയുടെ മൃതദേഹത്തില്‍ കരുനീലിച്ച പാടുകളുണ്ടായിരുന്നുവെന്ന് നേരത്തെ കുടുംബം ആരോപിച്ചിരുന്നു.  ഒന്‍പതു വര്‍ഷം മുന്‍പാണ് റിംഷാനയും മുസ്തഫയും വിവാഹതയായത്. എന്നാൽ രണ്ടാമത്തെ കുഞ്ഞ് പിറന്നതോടെ ഭർത്താവ് ഉപദ്രവിക്കാൻ തുടങ്ങിയെന്നാണ് കുടുംബത്തിന്‍റെ ആരോപണം.  മൂന്നു വര്‍ഷം മുന്‍പ് റിംഷാന വിവാഹ മോചനത്തിന് ശ്രമം നടന്നിരുന്നുവെന്നും വിവരങ്ങളുണ്ട്. സംഭവത്തിൽ പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.

തീരുമാനമെടുത്തത് ഒരുമിച്ച്, ഭാര്യയുടെ വായിൽ നിന്ന് ചോര വന്നതോടെ പേടിച്ചു; വീട്ടമ്മയുടെ മരണം, ഭർത്താവ് പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പതാക കൈമാറ്റം പാണക്കാട് നിന്ന് നടത്തിയില്ല, സമസ്ത ശതാബ്‌ദി സന്ദേശ യാത്ര തുടങ്ങും മുന്നേ കല്ലുകടി
ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദിച്ച സംഭവം; എസ്എച്ച്ഒ പ്രതാപചന്ദ്രനെതിരെ നടപടി, സസ്പെന്‍ഡ് ചെയ്തു