താമരശ്ശേരിയിൽ ലഹരി മാഫിയ സംഘം തടവിലാക്കിയ യുവാവിനെ രക്ഷപ്പെടുത്തി പൊലീസ്; ബാംഗ്ലൂരുവിൽ നിന്നാണ് തട്ടിക്കൊണ്ടുവന്നത്

Published : May 08, 2026, 11:55 PM IST
drugs mafia

Synopsis

സാജിദിനെ 4 ദിവസം ആണ് മയക്കുമരുന്ന് സംഘം തടവിൽ പാർപ്പിച്ചത്. ബാംഗ്ലൂരുവിൽ നിന്നും തട്ടിക്കൊണ്ടുവന്ന് താമരശ്ശേരിയിലെ വീട്ടിൽ തടവിൽ ആക്കുകയായിരുന്നു.

കോഴിക്കോട്: ലഹരി മാഫിയ സംഘം തടവിലാക്കിയ യുവാവിനെ രക്ഷപ്പെടുത്തി താമരശ്ശേരി പൊലീസ്. മാനന്തവാടി സ്വദേശി മുഹമ്മദ് സാജിദ് (30) നെയാണ് രക്ഷപ്പെടുത്തിയത്. സാജിദിനെ 4 ദിവസം ആണ് മയക്കുമരുന്ന് സംഘം തടവിൽ പാർപ്പിച്ചത്. ബാംഗ്ലൂരുവിൽ നിന്നും തട്ടിക്കൊണ്ടുവന്ന് താമരശ്ശേരിയിലെ വീട്ടിൽ തടവിൽ ആക്കുകയായിരുന്നു. താമരശ്ശേരിക്ക് സമീപം മുടൂർ വെളിമണ്ണ റോഡിലെ വാടക വീട്ടിലാണ് യുവാവിനെ പൂട്ടിയിട്ടത്. യുവാവിനെ കണ്ടെത്തിയത് മയക്കുമരുന്ന് പരിശോധന നടത്തുന്നതിനിടെയാണ്. സംഭവവുമായി ബന്ധപ്പെട്ട് കൊടുവള്ളി കളരാന്തിരി, വട്ടോത്ത് പുറായിൽ അപ്പാപ്പൻ ശിഹാബ്, വാവാട് പാലക്കുന്നുമ്മൽ, ആക്കോയി അശ്വിൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. അശ്വിനും ശിഹാബും എംഡിഎംഎ വാങ്ങുന്നതിനായി ബാംഗ്ലൂരുവിൽ എത്തി സാജിദിന് ഒന്നരലക്ഷം രൂപ നൽകിയിരുന്നു. മയക്കുമരുന്ന് കിട്ടാത്തതിനെ തുടർന്നാണ് സാജിദിനെ തട്ടിക്കൊണ്ടു വന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

രമേശ് ചെന്നിത്തലയെയും, പൊലീസിനെയും അഭിനന്ദിച്ച് മന്ത്രി റോജി.എം.ജോൺ; ജനങ്ങൾക്കിടയിൽ വിദ്വേഷം വളർത്താൻ ശ്രമിക്കുന്നവർക്കെതിരെ വിട്ടുവീഴ്ച പാടില്ല
'പ്രിയദർശിനി സൗജന്യ യാത്രയിൽ നിന്ന് സർക്കാർ ജീവനക്കാരെ ഒഴിവാക്കണം''; പ്രമേയവുമായി ലീഗ് ഭരിക്കുന്ന പഞ്ചായത്ത്