മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് ഇടയിൽ കയറി: വാഹനവും 5 പേരേയും പൊലീസ് കസ്റ്റഡിയിൽ എടുത്തു

Published : Jun 30, 2025, 10:50 AM ISTUpdated : Jun 30, 2025, 11:06 AM IST
car custody

Synopsis

എലത്തൂരിൽ വെച്ചാണ് സംഭവം മൂന്ന് തവണ പൊലീസ് മുന്നറിയിപ്പ് നൽകി.

കോഴിക്കോട്: മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് ഇടയിൽ കയറിയ വാഹനവും വാഹനത്തിൽ ഉണ്ടായിരുന്ന 5 പേരേയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്ക് വരികയായിരുന്ന മുഖ്യമന്ത്രി സഞ്ചരിച്ച വാഹനവ്യൂഹത്തിന് ഇടയിലേക്ക് സംഘം കടക്കുകയായിരുന്നു. എലത്തൂരിൽ വെച്ചാണ് സംഭവം മൂന്ന് തവണ പൊലീസ് മുന്നറിയിപ്പ് നൽകി. ഇത് അനുസരിക്കാതെ വന്നതോടെ വെസ്റ്റിൽ ചുങ്കത്ത് വെച്ച് വാഹനവും അതിൽ ഉണ്ടായിരുന്ന 5 പേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ചോദ്യം ചെയ്യലിൽ ഇവർ ഇലക്ട്രിക്കൽ തൊഴിലാളികൾ ആണെന്ന് വ്യക്തമായെന്ന് പൊലീസ് അറിയിച്ചു. കണ്ണൂരിൽ നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്നു സംഘം. കണ്ണൂർ, മലപ്പുറം, പാലക്കാട് സ്വദേശികളായ ഇവർക്ക് ക്രിമിനൽ പശ്ചാത്തലം ഇല്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് കരുതൽ തടങ്കലിൽ വെച്ചെങ്കിലും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതായും പൊലീസ് അറിയിച്ചു.

PREV
Read more Articles on
click me!

Recommended Stories

രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസ്; അറസ്റ്റ് തടയാതെ കോടതി, മുൻകൂർ‌ ജാമ്യാപേക്ഷയിൽ വിശദമായ വാദം തിങ്കളാഴ്ച
വർക്കലയിൽ പ്രിന്റിം​ഗ് പ്രസിലെ മെഷീനിൽ സാരി കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം