പൂക്കൊളത്തൂർ സ്കൂളിലെ അധ്യാപക - വിദ്യാർത്ഥി സംഘർഷം: പൊലീസ് നാല് കേസുകളെടുത്തു

Published : Jan 15, 2022, 07:25 PM IST
പൂക്കൊളത്തൂർ സ്കൂളിലെ അധ്യാപക - വിദ്യാർത്ഥി സംഘർഷം: പൊലീസ് നാല് കേസുകളെടുത്തു

Synopsis

അധ്യാപകരെ ആക്രമിച്ചതില്‍ എസ്‌എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെയും എസ്‌എഫ്ഐ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതില്‍ അധ്യാപകര്‍ക്കെതിയുമാണ് രണ്ടു കേസുകള്‍ രജിസ്റ്റർ ചെയ്തത്

മലപ്പുറം: പൂക്കൊളത്തൂര്‍ സ്കൂളിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് മഞ്ചേരി പൊലീസ് നാല് കേസുകളെടുത്തു. കഴിഞ്ഞ ദിസവം എസ്‌എഫ്‌ഐ പ്രവര്‍ത്തകരും അധ്യാപരും തമ്മിലാണ് സ്കൂളില്‍ സംഘര്‍ഷമുണ്ടായത്. പൂക്കൊളത്തൂര്‍ സിഎച്ച്എം ഹയര്‍ സെക്കൻഡറി സ്കൂളിലാണ് സംഭവം നടന്നത്.

അധ്യാപകരെ ആക്രമിച്ചതില്‍ എസ്‌എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെയും എസ്‌എഫ്ഐ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതില്‍ അധ്യാപകര്‍ക്കെതിയുമാണ് രണ്ടു കേസുകള്‍ രജിസ്റ്റർ ചെയ്തത്. അനുവാദമില്ലാതെ പ്രകടനം നടത്തിയതിന് എസ്‌എഫ്‌ഐ പ്രവർത്തകർക്കെതിരെ മറ്റൊരു കേസും എം‌എസ്‌‍എഫിനെതിരെ ഒരു കേസും പൊലീസ് എടത്തിട്ടുണ്ട്.

ഒരു എസ്എഫ്ഐ പ്രവര്‍ത്തകനെ അധ്യാപകൻ ഭീഷണിപ്പെടുത്തിയെന്ന പരാതിയാണ് സ്കൂളില്‍ സംഘര്‍ഷത്തിന് വഴിവെച്ചത്. ഇത് ചോദ്യം ചെയ്യാൻ ഒരു സംഘം എസ്എഫ്ഐ പ്രവര്‍ത്തകര്‍ സംഘടിതരായി സ്കൂളിലെത്തി. വാക്കു തര്‍ക്കത്തിനിടയില്‍ അധ്യാപകരും എസ്എഫ്ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയായിരുന്നു. ഈ സംഘര്‍ഷത്തില്‍   പ്രധാനാധ്യാപികയടക്കം മൂന്ന് അധ്യാപകര്‍ക്കും  മൂന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പാലക്കാട് നഗരസഭയിൽ ബിജെപി മുന്നേറ്റം; വിജയാഘോഷം തുടങ്ങി എൻഡിഎ
തൃശ്ശൂരിൽ അട്ടിമറിയോ? യുഡിഎഫിന് വൻ മുന്നേറ്റം, എൻഡിഎ രണ്ടാമത്; ലീഡ് നിലയിൽ പിന്നിൽ എൽഡിഎഫ്