മുഖ്യമന്ത്രി ഉദ്ഘാടകനായ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ ചടങ്ങിലേക്ക് ക്ഷണമില്ല; പരിഭവം പരസ്യമാക്കി പി പി ദിവ്യ

Published : Aug 10, 2025, 06:39 PM IST
PP Divya

Synopsis

ചടങ്ങിന് എത്തില്ലെന്നും ആശംസകൾ നേരത്തെ അറിയിക്കുന്നുവെന്നും ദിവ്യ ഫേസ്ബുക്കില്‍ കുറിച്ചു. മുഖ്യമന്ത്രി ഉദ്ഘാടകൻ ആകുന്ന ചടങ്ങിലേക്കാണ് ദിവ്യയെ ക്ഷണിക്കാത്തത്.

കണ്ണൂർ: കണ്ണൂർ ജില്ലാ ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതിന് പരിഭവം പരസ്യമാക്കി മുൻ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യ. ചടങ്ങിന് എത്തില്ലെന്നും ആശംസകൾ നേരത്തെ അറിയിക്കുന്നുവെന്നും ദിവ്യ ഫേസ്ബുക്കില്‍ കുറിച്ചു.

ആരോഗ്യമന്ത്രി വീണ ജോർജിനെ പരാമർശിക്കാതെ മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജക്കും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്കും പ്രത്യേക പ്രശംസ അറിയിച്ച് കൊണ്ടാണ് പി പി ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്. മുഖ്യമന്ത്രി ഉദ്ഘാടകൻ ആകുന്ന ചടങ്ങിലേക്കാണ് ദിവ്യയെ ക്ഷണിക്കാത്തത്. ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ആയിരിക്കെയാണ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ നിർമ്മാണം ഭൂരിഭാഗവും നടന്നത്.

പി പി ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

ഈ അഭിമാന നിമിഷത്തിനു സാക്ഷ്യം വഹിക്കാൻ സാധിക്കില്ലെങ്കിലും നിർമാണ പ്രവർത്തനം നടക്കുന്ന ഘട്ടത്തിൽ ഈ പദ്ധതിയുടെ ഭാഗമായി മാറാൻ കഴിഞ്ഞതിൽ ഈ സന്ദർഭത്തിൽ ഏറെ സന്തോഷം. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തു മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ അവർകളുടെ പ്രത്യേക താല്പര്യ പ്രകാരമാണ് കണ്ണൂർ ജില്ലാ ആശുപത്രിക് 70 കോടി രൂപ സൂപ്പർ സ്പെഷ്യാലിറ്റി കെട്ടിടത്തിയായി അനുവദിക്കുന്നത്.. കെ. കെ ശൈലജ ടീച്ചർ ആരോഗ്യമന്ത്രി ആയിരിക്കുന്ന സമയത്ത് ഈ കെട്ടിടത്തിന്റെ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാൻ നിരവധി തവണ റിവ്യൂ മീറ്റിംഗ് നടത്താനും ആദ്യഘട്ടത്തിലെ എല്ലാ പ്രതിസന്ധികളും മറികടക്കാനും ടീച്ചറുടെ ഇടപെടൽ സഹായിച്ചിട്ടുണ്ട്. 

കെട്ടിടം പൂർത്തീകരിക്കുന്നതിനു കണ്ണൂർ മണ്ഡലം mla കടന്നപ്പള്ളി രാമചന്ദ്രൻ അവർകളുടെ ഇടപെടൽ ഈ അവസരത്തിൽ നന്ദിയോടെ ഓർക്കുന്നു. കണ്ണൂർ ജില്ലാ ആശുപത്രിയിൽ 800 പേർ op യിൽ വന്നിടത്തു ഇന്ന് ദിവസേന 3500 പേർ ചികിത്സക്കായി എത്തി ചേരുന്നു. കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെയും സർക്കാരിന്റെയും കരുതലിൽ മികച്ച ചികിത്സ സൗകര്യങ്ങൾ ജില്ലാ ആശുപത്രിയിൽ സജ്ജമാണ്. സ്വകാര്യ ആശുപത്രിയിലെ ഭീമമായ ചികിത്സാ ചിലവിൽ നിന്നും സാധാരണക്കാർക്ക് ഏറെ ആശ്വാസമാണ് ജില്ലാ ആശുപത്രിയിൽ നിന്നും ലഭിക്കുന്ന ചികിത്സ. കൂടുതൽപ്പേർക് മികച്ച ചികിത്സ ലഭിക്കാൻ സാധ്യമാവട്ടെ...ഇന്ന് രാവിലെ ആദ്യത്തെ കാൾ ബഹു.രാമചന്ദ്രൻ കടന്നപ്പള്ളിയുടെതായിരുന്നു. നമ്മുടെ സ്വപ്ന പദ്ധതി യഥാർത്ഥ്യ മാകുന്നതിന്റെ സന്തോഷം പങ്കിടാൻ മറക്കാതെ ഓർത്തു വിളിച്ചതിനു പ്രത്യേകം നന്ദി സർ...

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആ മലയാളികളെ നിയന്ത്രിച്ചിരുന്നത് ചൈനീസ്, കംബോഡിയൻ സംഘങ്ങൾ; ദില്ലിയിലെ സൈബർ തട്ടിപ്പുകേസിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
ഇറിഡിയം തട്ടിപ്പ്: ആലപ്പുഴയിൽ ഒരു കുടുംബത്തിലെ നാല് പേർ പിടിയിൽ, തുക ഇരട്ടിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് വാങ്ങിയത് 75 ലക്ഷം