തിരുവനന്തപുരം നഗരത്തിലെ ലോഡ്ജിൽ യുവതിയും സ്വകാര്യ ചാനൽ ജീവനക്കാരനും മരിച്ച നിലയിൽ

Published : Jan 12, 2025, 08:34 AM ISTUpdated : Jan 12, 2025, 10:13 AM IST
തിരുവനന്തപുരം നഗരത്തിലെ ലോഡ്ജിൽ യുവതിയും സ്വകാര്യ ചാനൽ ജീവനക്കാരനും മരിച്ച നിലയിൽ

Synopsis

തിരുവനന്തപുരം തമ്പാനൂരിലെ ലോഡ്ജിൽ യുവതിയും യുവാവും മരിച്ച നിലയിൽ. സ്വകാര്യ ചാനലിലെ ജീവനക്കാരനെയും യുവതിയെയുമാണ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയെ കൊലപ്പെടുത്തിയതെന്ന് സംശയം.

തിരുവനന്തപുരം: തിരുവനന്തപുരം നഗരമധ്യത്തിലെ ലോഡ്ജിൽ യുവതിയും യുവാവും മരിച്ച നിലയിൽ. തിരുവനന്തപുരം തമ്പാനൂരിലെ ലോഡ്ജിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.  സി.കുമാരൻ, ആശ എന്നിവരാണ് മരിച്ചത്. സ്വകാര്യ ടെലിവിഷൻ ചാനലിലെ  പ്രൊ‍‍‍ഡക്ഷൻ അസിസ്റ്റന്‍റാണ് മരിച്ച സി  കുമാരൻ. ഇരുവരും തിരുവനന്തപുരം പേയാട് സ്വദേശികളാണ്.

യുവതിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് സംശയമെന്നും കൂടുതൽ അന്വേഷണം നടത്തുകയാണെന്നും പൊലീസ് പറഞ്ഞു. ലോഡ്ഡ് അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷന് സമീപമുള്ള ടൂറിസ്റ്റ് ഹോമിലാണ് സംഭവം.

സ്വകാര്യ ടെലിവിഷൻ ചാനലിലെ പ്രൊഡക്ഷൻ അസിസ്റ്റന്‍റായി ജോലി ചെയ്യുന്ന കുമാരൻ രണ്ടു ദിവസം മുമ്പ് ഇവിടെ മുറിയെടുത്തത്. ഇന്നലെ രാവിലെയാണ് ആശ ഇവിടേക്ക് എത്തിയത്. ഇരുവരെയും പുറത്തേക്ക് കാണാതായതിനെ തുടര്‍ന്ന് ലോഡ്ജ് അധികൃതരാണ് പൊലീസിനെ വിവരം അറിയിച്ചത്. യുവതിയെ മുറിയിൽ മരിച്ച നിലയിലും കുമാറിനെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.  സംഭവത്തിന്‍റെ കൂടുതൽ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

ആര്‍ജെഎഡി ഹാപ്പിയല്ല, പക്ഷേ എൽഡിഎഫ് വിടില്ല; മുന്നണി മാറ്റ പ്രചാരണത്തിൽ നിലപാട് വ്യക്തമാക്കി കെപി മോഹനൻ എംഎൽഎ

പത്തനംതിട്ട പീഡനം; സ്വകാര്യ ബസിൽ വെച്ച് പോലും പെണ്‍കുട്ടി ലൈംഗികാതിക്രമം നേരിട്ടു, കൂടുതൽ വിവരങ്ങള്‍ പുറത്ത്
 

ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കിളിമാനൂരിൽ ദമ്പതികളുടെ മരണത്തിനിടയാക്കിയ സംഭവം; മുഖ്യപ്രതി വിഷ്ണു പിടിയില്‍
അജീഷ് ശിവൻറെ ആത്മഹത്യ: അന്വേഷണം ആരംഭിച്ചു, ലോൺ ആപ്പുകളിൽ നിന്ന് ഭീഷണി സന്ദേശങ്ങൾ വന്നുവെന്ന് കണ്ടെത്തൽ