'കേന്ദ്ര വിഹിതം ലഭിച്ചിട്ടും സംസ്ഥാനം ക്ഷേമ പെൻഷൻ നൽകിയില്ല', ഹർജിയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ്

Published : Jan 30, 2024, 09:07 PM IST
'കേന്ദ്ര വിഹിതം ലഭിച്ചിട്ടും സംസ്ഥാനം ക്ഷേമ പെൻഷൻ നൽകിയില്ല', ഹർജിയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ്

Synopsis

ഹര്‍ജി അടുത്തയാഴ്ച വീണ്ടും പരിഗണിക്കും. ഒക്ടോബറിൽ  കേന്ദ്രം സംസ്ഥാനത്തിന് 602 കോടി കുടിശ്ശിക അടക്കം നൽകിയെന്നും സെസ് തുകയും കേന്ദ്ര വിഹിതവും ഉണ്ടായിട്ടും സംസ്ഥാന സർക്കാർ പെൻഷൻ നൽകിയില്ലെന്നുമാണ് ഹര്‍ജിയിലെ വാദം

കൊച്ചി:ക്ഷേമ പെന്‍ഷന്‍ വിതരണം മുടങ്ങിയതുമായി ബന്ധപ്പെട്ട് ഇടപെടലാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി. വിഷയത്തില്‍ കോടതി അടിയന്തരമായി ഇടപെടണെന്നാണ് ആവശ്യം. ചക്കിട്ടപ്പാറയിലെ ജോസഫിന്‍റെ ആത്മഹത്യയുടെ പശ്ചാത്തലത്തിലാണ് പൊതുതാൽപ്പര്യ ഹർജി.അഭിഭാഷകയായ ഷിബിയാണ് ഹർജി നല്‍കിയത്. ഹര്‍ജിയില്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ക്കും സാമൂഹ്യ നീതി വകുപ്പിനും ഹൈക്കോടതി നോട്ടീസ് നല്‍കി. വിഷയത്തില്‍ മറുപടി തേടികൊണ്ടാണ് ഹൈക്കോടതിയുടെ നോട്ടീസ്. ഹര്‍ജി അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.ഒക്ടോബറിൽ  കേന്ദ്രം സംസ്ഥാനത്തിന് 602 കോടി കുടിശ്ശിക അടക്കം നൽകിയെന്നും സെസ് തുകയും കേന്ദ്ര വിഹിതവും ഉണ്ടായിട്ടും സംസ്ഥാന സർക്കാർ പെൻഷൻ നൽകിയില്ലെന്നുമാണ് ഹര്‍ജിയിലെ വാദം.
 

കഞ്ചാവ് തോട്ടം തെരയുന്നതിനിടെ വഴിതെറ്റി,പൊലീസ് സംഘം കൊടുംകാട്ടിൽ അകപ്പെട്ടു

 

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം