പുതുപ്പള്ളിയിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന്, മുതിർന്ന നേതാക്കളെത്തും 

Published : Aug 14, 2023, 06:38 AM ISTUpdated : Aug 16, 2023, 07:30 AM IST
 പുതുപ്പള്ളിയിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന്, മുതിർന്ന നേതാക്കളെത്തും 

Synopsis

പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ അധ്യക്ഷത വഹിക്കും. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, യുഡിഫ് നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി, പി ജെ ജോസഫ്, ഷിബു ബേബി ജോൺ, മാണി സി കാപ്പൻ തുടങ്ങിയ നേതാക്കൾ പങ്കെടുക്കും. 

കോട്ടയം : പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന്. വൈകിട്ട് 4 മണിക്ക് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ അധ്യക്ഷത വഹിക്കും. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, യുഡിഫ് നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി, പി ജെ ജോസഫ്, ഷിബു ബേബി ജോൺ, മാണി സി കാപ്പൻ തുടങ്ങിയ നേതാക്കൾ പങ്കെടുക്കും. 

പതിനാറിനാണ് ഇടതുമുന്നണിയുടെ കൺവെൻഷൻ. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഉത്ഘടനം ചെയ്യും.  ഇടത് സ്ഥാനാർത്ഥിയായി ജെയ്ക് സി തോമസിന്‍റെ പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയനെത്തും. 24 ന് പ്രചാരണത്തിനെത്തുന്ന മുഖ്യമന്ത്രി അയർക്കുന്നത്തും പുതുപ്പള്ളിയിലും ചേരുന്ന എൽഡിഎഫിന്റെ യോ​ഗങ്ങളിൽ പങ്കെടുക്കും. അതേസമയം, ആദ്യഘട്ട പ്രചാരണത്തിന് മന്ത്രിമാർ പങ്കെടുക്കുന്നില്ല. 31 ന് ശേഷമാണ് രണ്ടാം ഘട്ട പ്രചാരണം.

ഇടത് വലത് മുന്നണി സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ പ്രചരണ രംഗവും പതിയെ ചൂട് പിടിക്കുകയാണ്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വികസനം മുതൽ വിലക്കയറ്റം വരെ നിരവധി വിഷയങ്ങൾ ചർച്ചയാക്കിയാണ് മുന്നണികൾ മുന്നേറുന്നത്. പുതുപ്പള്ളിയിൽ വികസന സംവാദത്തിന് ചാണ്ടി ഉമ്മനെ ജെയ്ക് സി തോമസ് വെല്ലുവിളിച്ചപ്പോൾ വിലക്കയറ്റം പിടിച്ചുനിർത്താൻ എന്തുചെയ്തെന്ന ചോദ്യമാണ് ചാണ്ടി ഉമ്മൻ ഉന്നയിക്കുന്നത്. ഇരു സ്ഥാനാർഥികളും പ്രചരണ രംഗത്ത് മുന്നേറുമ്പോൾ ബി ജെ പി പ്രവർത്തകർ സ്ഥാനാർത്ഥി ആരാകും എന്നറിയാനുള്ള കാത്തിരിപ്പ് തുടരുകയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും പ്രതീക്ഷിച്ച ആ തീരുമാനം ഇന്നെങ്കിലും ഉണ്ടാകുമെന്ന വിശ്വാസത്തിലാണ് പുതുപ്പള്ളിയിലെ ബി ജെ പി പ്രവർത്തകർ. സഭാ മേലധ്യക്ഷൻമാരെ കണ്ട ശേഷമാണ് ഇരുവരും പ്രചാരണം ആരംഭിച്ചത്. 

ചാണ്ടി ഉമ്മന് വിജയാശംസകൾ നേർന്ന് രാഹുൽ ഗാന്ധി; ഫോണിൽ വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി 'സുപ്രീം കോടതി വിധിയും മിത്ത് ആണെന്ന് പറയല്ലേ മാഷേ', എംവി ഗോവിന്ദൻ്റെ നിലപാടിനെ പരിഹസിച്ച് ഓർത്തഡോക്സ് ബിഷപ്പ്

 


 

PREV
click me!

Recommended Stories

'രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞത് സ്വാഭാവിക നടപടി, മനഃപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല': മുഖ്യമന്ത്രി
തിരുവനന്തപുരം കോർപ്പറേഷന് ലഭിച്ച 1000 കോടി കേന്ദ്ര ഫണ്ടില്‍ തിരിമറിയെന്ന് ബിജെപി ,അന്വേഷണം അവശ്യപ്പെട്ട് കേന്ദ്രത്തിന് പരാതി നൽകി