സഭാ തർക്കത്തിലെ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാൻ ആകില്ല എന്നായിരുന്നു സി പി എം സംസ്ഥാന സെക്രട്ടറി ഇതുമായി ബന്ധപ്പെട്ട് രാവിലെ പറഞ്ഞത്

കോട്ടയം: സഭ തർക്കവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇന്ന് രാവിലെ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ പരാമർശത്തെ പരിഹസിച്ച് ഓർത്തഡോക്സ് ബിഷപ്പ് രംഗത്ത്. സുപ്രീം കോടതി വിധിയും ഒരു മിത്താണെന്ന് പറയല്ലേ മാഷേ, എന്നായിരുന്നു എം വി ഗോവിന്ദന്‍റെ പേര് എടുത്തുപറയാതെയുള്ള പരിഹാസം. ഓർത്തഡോക്സ് സഭ ഇടുക്കി ഭദ്രാസനാധിപൻ സഖറിയാസ് മാർ സേവേറിയോസാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹാസവുമായി രംഗത്തെത്തിയത്. സഭാ തർക്കത്തിലെ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാൻ ആകില്ല എന്നായിരുന്നു സി പി എം സംസ്ഥാന സെക്രട്ടറി ഇതുമായി ബന്ധപ്പെട്ട് രാവിലെ പറഞ്ഞത്.

പുണ്യാളൻ പരാമർശത്തിൽ ഇടപെടില്ല, ചികിത്സാ വിവാദത്തിൽ യൂ ടേൺ; അനിൽകുമാറിനെ തിരുത്തി എംവി ഗോവിന്ദൻ

സഖറിയാസ് മാർ സേവേറിയോസിന്‍റെ കുറിപ്പ്

ചർച്ചകൾ നല്ലതാണ്.

സമാധാനപരമായ പര്യവസാനത്തിനും എതിരില്ല.

പക്ഷെ,

സുപ്രീം കോടതി വിധിയും

ഒരു മിത്ത് ആണെന്ന് പറയല്ലേ മാഷേ...

സഭാ സർക്ക വിഷയത്തിൽ എം വി ഗോവിന്ദൻ പറഞ്ഞത്

പള്ളിത്തർക്കത്തിൽ പക്ഷത്തിനില്ലെന്നാണ് സി പി എം സംസ്ഥാന സെക്രട്ടറി രാവിലെ പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട സുപ്രിം കോടതി വിധി നടപ്പാക്കുക പ്രായോഗികമല്ലെന്നും സി പി എം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. കേവലമായ വിധികൊണ്ട് നടപ്പാക്കാൻ കഴിയുന്നത് അല്ല. വിധി നടപ്പാക്കാൻ സാങ്കേതിക തടസമുണ്ടെന്നും എം വി.ഗോവിന്ദൻ പറഞ്ഞിരുന്നു. ഓർത്തഡോക്സ് സഭക്ക് അനുകൂലമായ വിധിയാണെങ്കിലും അത് പ്രാവർത്തികമായി നടപ്പിലാക്കാൻ തടസങ്ങളുണ്ട്. രണ്ട് വിഭാഗക്കാരും ഇത് തിരിച്ചറിയണമെന്നും യോജിച്ച് മുന്നോട്ട് പോകണമെന്നും സി പി എം സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു. സർക്കാരും സി പി എമ്മും പക്ഷം ചേരാനില്ല. പൂർണമായും യാക്കോബായക്കാർ നിർമ്മിച്ച പള്ളികളുണ്ട്. പളളികൾ നിയമപരമായി ഓർത്തഡോക്സിന് കൊടുക്കണം എന്ന് പറയുന്നത് സങ്കീർണ്ണമായ കാര്യം. സമാധാനപരമായി ചർച്ച ചെയ്ത് പരിഹരിക്കണമെന്നും എം വി ഗോവിന്ദൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം