'പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാൽ മാനനഷ്ട കേസ്, രാഹുൽ ഗാന്ധിയെക്കുറിച്ച് പറഞ്ഞാൽ കലാപാഹ്വാന കേസ്'; സർക്കാരിന്റെ ഇരട്ട നീതിയെന്ന് ആർ ശ്രീലേഖ

Published : Oct 17, 2026, 10:23 AM IST
R Sreelekha Case

Synopsis

തനിക്കെതിരായ കേസിൽ പ്രതികരിച്ച് ബിജെപി നേതാവും മുൻ ഡിജിപിയുമായ ആർ ശ്രീലേഖ. സർക്കാരിന്റേത് ഇരട്ട നീതിയെന്ന് ശ്രീലേഖ പറഞ്ഞു. രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതികരണം.

തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതികരണവുമായി ബിജെപി നേതാവും മുൻ ഡിജിപിയുമായ ആർ ശ്രീലേഖ. സർക്കാരിൻ്റെ ഇരട്ട നീതിയെന്നാണ് ശ്രീലേഖയുടെ പ്രതികരണം. പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാൽ അത് മാനനഷ്ട കേസും രാഹുൽ ഗാന്ധിയെക്കുറിച്ച് പറഞ്ഞാൽ അത് കലാപാഹ്വാന കേസുമാണെന്ന് ശ്രീലേഖ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെ ആണ് ശ്രീലേഖയുടെ പ്രതികരണം.

"സർക്കാരിന്റെ ഇരട്ട നീതി! ആരെങ്കിലും പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് സംസാരിച്ചാൽ അത് പൊലീസിന് നേരിട്ട് എടുക്കാനാകാത്ത മാനനഷ്ട കേസ്. രാഹുൽ ഗാന്ധിയെക്കുറിച്ച് എന്തെങ്കിലും പറഞ്ഞു എന്ന് പരാതി കിട്ടിയാൽ അതിൽ ക്രിമിനൽ കുറ്റമായ കലാപാഹ്വാന കേസ്!"- ആർ ശ്രീലേഖ കുറിച്ചു.

പുനലൂരിൽ നടന്ന ബിജെപി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെ ആണ് ശ്രീലേഖ രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയത്. മയക്കുമരുന്ന് അമിതമായി ഉള്ളിൽ ചെല്ലുമ്പോഴുള്ള വെപ്രാളവും താണ്ഡവവുമാണ് രാഹുൽ ഗാന്ധി ദില്ലിയിൽ കാണിക്കുന്നതെന്നായിരുന്നു ശ്രീലേഖയുടെ പരാമര്‍ശം. യൂത്ത് കോൺഗ്രസ് ഡിജിപിക്ക് നൽകിയ പരാതിയിൽ പുനലൂർ പൊലീസ് ആണ് ശ്രീലേഖയ്ക്കെതിരെ കലാപാഹ്വാനം ഉൾപ്പെടെ ചുമത്തി കേസെടുത്തത്. ബിഎൻഎസ് 192 പ്രകാരമാണ് പൊലീസ് നടപടി. ഒരു വർഷം വരെ തടവ്, അല്ലെങ്കിൽ പിഴ, അല്ലെങ്കിൽ രണ്ടു കൂടി ലഭിക്കാവുന്ന കുറ്റമാണ് പൊലീസ് ചുമത്തിയത്. ജാമ്യം ലഭിക്കാവുന്ന കുറ്റമാണിത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഇന്ത്യയുടെയും ചൈനയുടെയും എതിർപ്പിന് മുന്നിൽ വഴങ്ങി ട്രംപ്; 100 ശതമാനം വരെ തീരുവ ഏർപ്പെടുത്താനുള്ള നിയമത്തിൽ ഇളവ്, റഷ്യൻ എണ്ണ വാങ്ങാം
മുകേഷ് അംബാനിയുമായി കൊമ്പുകോർത്തതിന് പിന്നാലെ വൻ പ്രഖ്യാപനം; ഇന്ത്യയിൽ സാറ്റലൈറ്റ് ഇന്‍റർനെറ്റ് സേവനങ്ങൾക്ക് തയാറെന്ന് മസ്കിന്‍റെ സ്റ്റാർലിങ്ക്