
ലപ്പുറം: വാഹനാപകടത്തിൽ പരിക്കേറ്റ് വഴിയിൽ വീണു കിടന്ന ആൾക്ക് പ്രാഥമിക ചികിത്സ നൽകാനും ആശുപത്രിയിൽ എത്തിക്കാനും നേതൃത്വം നൽകി രാഹുൽ ഗാന്ധി. വണ്ടൂരിലെ പൊതുപരിപാടി കഴിഞ്ഞ് രാഹുൽ ഗാന്ധി ഗസ്റ്റ് ഹൗസിലേക്ക് പോകും വഴിയാണ് വടപുറത്ത് ഒരാൾ ടൂവീലർ അപകടത്തിൽപെട്ടത് കാണുന്നത്.
വടപുറം സ്വദേശി അബൂബക്കർ എന്നയാൾക്കാണ് പരിക്കേറ്റത്. ബൈക്കിടിച്ചാണ് അപകടമുണ്ടായത്. വിവരമറിഞ്ഞ ഉടൻ തന്നെ രാഹുൽ ഗാന്ധി വാഹനത്തിൽ നിന്നും ഇറങ്ങി. വിവരങ്ങള്‍ അന്വേഷിച്ച ശേഷം തന്‍റെ വാഹനവ്യൂഹത്തിലെ ആംബുലൻസ് വിളിച്ചു വരുത്തി പരിക്കേറ്റയാളെ ആശുപത്രിയിലേക്കയക്കുകയായിരുന്നു.
വണ്ടൂരില്‍ നടന്ന യുഡിഎഫ് പൊതുയോഗത്തില്‍ പങ്കെടുക്കനെത്തിയ രാഹുല്‍ ഇന്നും നാളെയും ജില്ലയിലുണ്ടാകും. മലപ്പുറം ജില്ലയിൽ അഞ്ച് പൊതു പരിപാടികളിലാണ് രാഹുല്‍ പങ്കെടുക്കുന്നത്. രാഹുലിന്റെ സന്ദർശനം പരിഗണിച്ച് മലപ്പുറം ജില്ലയില്‍ പൊലീസ് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam