കാമുകിയും മറ്റൊരു യുവാവും കാറിൽ സഞ്ചരിക്കുന്നത് കണ്ടു, തടയാൻ ശ്രമിക്കുന്നതിനെ ഇടിച്ചിട്ടു; യുവാവിന് ദാരുണാന്ത്യം

Published : Aug 15, 2026, 10:22 PM IST
raipur tragedy man dies after allegedly being hit by car while trying to stop girlfriend

Synopsis

ഛത്തീസ്ഗഢിലെ റായ്പൂരിൽ കാമുകിയും സുഹൃത്തും ചേർന്ന് കാമുകനെ കാറിടിച്ച് കൊലപ്പെടുത്തിയതായി റിപ്പോർട്ട്

റായ്പൂർ: ഛത്തീസ്ഗഢിലെ റായ്പൂരിൽ കാമുകിയും സുഹൃത്തും ചേർന്ന് കാമുകനെ കാറിടിച്ച് കൊലപ്പെടുത്തിയതായി റിപ്പോർട്ട്. പരംപ്രീത് സിംഗ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കാമുകിയും മറ്റൊരു യുവാവും കാറിൽ സഞ്ചരിക്കുന്നത് കണ്ട പരംപ്രീത് സിംഗ് അത് തടയാൻ ശ്രമിക്കുകയായിരുന്നു. വാഹനം നിർത്താതെ വന്നതോടെ ഇയാൾ ഓടുന്ന കാറിന്‍റെ മുകളിലേക്ക് കയറിപ്പറ്റി. കാർ നിർത്താൻ വിസമ്മതിച്ച ഡ്രൈവർ വാഹനം വേഗത്തിൽ മുന്നോട്ട് എടുക്കുകയും, തുടർന്ന് പരംപ്രീത് കാറിൽ നിന്ന് താഴേക്ക് വീഴുകയുമായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ ഇയാളെ കാർ ഇടിച്ചു വീഴ്ത്തുകയും ചെയ്തു. പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ്‌ കേസ് രജിസ്റ്റർ ചെയ്യുകയും കാറിലുണ്ടായിരുന്നവരെ കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ക്രെഡിറ്റ്‌ സ്കോർ ഇല്ലാത്തിനാൽ ഇയർ ഔട്ട്‌ ആകുമെന്ന ഭയം; വിദ്യാർഥി ജീവനൊടുക്കി
തമിഴ്‌നാട് പോലീസിന്‍റെ പിടികിട്ടാപ്പുള്ളി ലിസ്റ്റില്‍; കാര്‍ യാത്രികരെ ആക്രമിച്ച് കവര്‍ച്ച നടത്തിയ കേസില്‍ യുവാക്കള്‍ അറസ്റ്റില്‍