കണക്കുമായി രാജീവ് ചന്ദ്രശേഖർ, ഓരോ കുടുംബത്തിനും 11 രൂപ 11 പൈസ മാത്രം; സതീശൻ സർക്കാരിനെ കൊണ്ട് മറുപടി പറയിപ്പിക്കുമെന്ന് പ്രതികരണം

Published : Jun 19, 2026, 03:37 PM IST
rajeev chandrasekhar

Synopsis

വി ഡി സതീശൻ സർക്കാർ അവതരിപ്പിച്ച ബജറ്റ് കടക്കെണിക്ക് മേൽ പടുത്തുയർത്തിയ മോഹന വാഗ്ദാനങ്ങളാണെന്ന് രാജീവ് ചന്ദ്രശേഖര്‍. ഇന്ദിരാ ഗ്യാരന്‍റി പോലുള്ള പ്രധാന വാഗ്ദാനങ്ങൾ പാലിക്കാത്ത സർക്കാർ ജനങ്ങളെ വഞ്ചിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ബജറ്റിലെ ഓരോ പ്രഖ്യാപനത്തിനും സർക്കാരിനെക്കൊണ്ട് മറുപടി പറയിക്കുമെന്ന് ബിജെപി ഉറപ്പുനൽകുന്നു.

തിരുവനന്തപുരം: കടക്കെണിക്ക് മേൽ പടുത്തുയർത്തിയ മോഹന വാഗ്ദാനങ്ങളുടെ ബജറ്റാണ് മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിച്ചതെന്ന് നേമം എംഎല്‍എയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖര്‍. വലിയ പ്രഖ്യാപനങ്ങൾ കൊണ്ട് സമ്പന്നമാണ് വി ഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ്. എന്നാൽ ഇതെല്ലാം നടപ്പിലാക്കാനാവശ്യമായ പണം എങ്ങനെ കണ്ടെത്തുമെന്നതിനെക്കുറിച്ച് യാതൊരു വ്യക്തതയും ഈ ബജറ്റിലില്ല. ഇപ്പോൾ തന്നെ 5.07 ലക്ഷം കോടി രൂപയുടെ ഭീമമായ കടത്തിൽ മുങ്ങിനിൽക്കുകയാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ കോൺഗ്രസ് സർക്കാരിന്‍റെ ആദ്യ ബജറ്റാണിത്. എന്നാൽ രാഹുൽ ഗാന്ധി ജനങ്ങൾക്ക് നൽകിയ അഞ്ച് 'ഇന്ദിരാ ഗ്യാരന്‍റി' വാഗ്ദാനങ്ങളിൽ മൂന്നെണ്ണവും ആദ്യ ബജറ്റിൽ തന്നെ കാറ്റിൽപ്പറത്തിയിരിക്കുകയാണ്. എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് എന്ന വാഗ്ദാനത്തിനായി ബജറ്റിൽ നീക്കിവച്ചിട്ടുള്ളത് വെറും 10 കോടി രൂപ മാത്രമാണ്. അതായത്, കേരളത്തിലെ 90 ലക്ഷത്തോളം വരുന്ന കുടുംബങ്ങളിൽ ഓരോന്നിനും 11 രൂപ 11 പൈസ വീതം. ജനങ്ങളെയാകെ കബളിപ്പിച്ചിരിക്കുകയാണ് ഇതിലൂടെ കോൺഗ്രസ് സർക്കാർ.

ക്ഷേമ പെൻഷൻ 3000 രൂപയാക്കി ഉയർത്തുമെന്ന പ്രഖ്യാപനം നടപ്പിലായില്ല. യുവാക്കൾക്കായുള്ള അഞ്ച് ലക്ഷം രൂപയുടെ ലോൺ പദ്ധതിയും വെറും വാഗ്ദാനം മാത്രമായൊതുങ്ങി. ഒരിക്കലും നടപ്പിലാക്കാത്ത വാ​ഗ്ദാനങ്ങൾ മാത്രം നൽകി ജനങ്ങളെ വഞ്ചിക്കുകയാണ് എന്നും കോൺഗ്രസിന്‍റെ രാഷ്ട്രീയ ശൈലി. പൊതുമേഖലാ സ്ഥാപനങ്ങളും ആസ്തികളും വൻതോതിൽ സ്വകാര്യവൽക്കരിക്കാനുള്ള നീക്കമാണ് ഈ ബജറ്റിന്‍റെ മറ്റൊരു പ്രത്യേകത. സാമ്പത്തികമായ അച്ചടക്കവും അഴിമതിയില്ലാത്ത ഭരണവും യഥാർത്ഥ വികസനവുമാണ് മലയാളിക്ക് വേണ്ടത്. അല്ലാതെ വെറും രാഷ്ട്രീയ വ്യാമോഹങ്ങളല്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

10 വർഷം മുൻപ്, എല്ലാം ശരിയാകും എന്ന കപട മുദ്രാവാക്യവുമായി അധികാരത്തിലേറിയ സിപിഎം സംസ്ഥാനത്തിന്‍റെ സമ്പദ്‌വ്യവസ്ഥയെ തകർത്തുതരിപ്പണമാക്കുകയായിരുന്നു ചെയ്തത്. ഇപ്പോൾ സിപിഎമ്മും കോൺഗ്രസും ഒരേ നാണയത്തിന്‍റെ ഇരുവശങ്ങളാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ബജറ്റിലെ ഓരോ വാഗ്ദാനത്തിന്‍റെയും പുരോഗതി സൂക്ഷ്മമായി വിലയിരുത്തുകയും ഓരോ പ്രഖ്യാപനങ്ങളെക്കുറിച്ചും സർക്കാരിനെക്കൊണ്ട് മറുപടി പറയിക്കുകയും ചെയ്യും. ഇതാണ് കേരളത്തിലെ ജനങ്ങൾക്ക് ബിജെപി നൽകുന്ന ഉറപ്പെന്നും നേമം എംഎൽഎ ഫേസ്ബുക്കിൽ കുറിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

200 കോടി കുറവ്, വലിയ ആശങ്കയെന്ന് മുൻ ആരോഗ്യ മന്ത്രി വീണ ജോര്‍ജ്; സൗജന്യ ചികിത്സാ പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി ഉറപ്പാക്കണമെന്നാവശ്യം
ലോറി തടഞ്ഞുനിർത്തി രണ്ട് ലക്ഷം രൂപയും മൊബൈൽ ഫോണും തട്ടിയെടുത്തു; 2 പേർ അറസ്റ്റിൽ