ഞങ്ങളുടെ കൊടിയുടെ കാര്യം ഞങ്ങള്‍ നോക്കിക്കോളാം, പിണറായിയുടെ ഉപദേശം വേണ്ട: രമേശ് ചെന്നിത്തല

Published : Apr 04, 2024, 04:42 PM IST
ഞങ്ങളുടെ കൊടിയുടെ കാര്യം ഞങ്ങള്‍ നോക്കിക്കോളാം, പിണറായിയുടെ ഉപദേശം വേണ്ട: രമേശ് ചെന്നിത്തല

Synopsis

എസ്‍ഡിപിഐയെ തള്ളിപ്പറയാൻ വൈകിയിട്ടില്ലെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. യുഡിഎഫ് നേതാക്കളുമായുള്ള കൂടിയാലോചനയ്ക്ക് ശേഷം തീരുമാനം പറഞ്ഞു, പിഡിപിയുടെയും എസ്ഡിപിഐയുടെയും വോട്ട് മുമ്പ് വാങ്ങിച്ചവരാണ് സിപിഎം എന്നും രമേശ് ചെന്നിത്തല. 

കൊച്ചി: പതാക വിവാദത്തില്‍ മറുപടിയുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കൊടിയുടെ കാര്യം തങ്ങള്‍ നോക്കിക്കോളാം, അതിന് പിണറായിയുടെ ഉപദേശം വേണ്ടെന്ന് ചെന്നിത്തല. രാഹുലിന്‍റെ മുഖമുള്ള പ്ലക്കാര്‍ഡുകളാണ് പ്രചാരണത്തിന് ഉപയോഗിച്ചത്, അത് പുതിയ പ്രചാരണരീതിയാണെന്നും ചെന്നിത്തല പറഞ്ഞു. 

എസ്‍ഡിപിഐയെ തള്ളിപ്പറയാൻ വൈകിയിട്ടില്ലെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. യുഡിഎഫ് നേതാക്കളുമായുള്ള കൂടിയാലോചനയ്ക്ക് ശേഷം തീരുമാനം പറഞ്ഞു, പിഡിപിയുടെയും എസ്ഡിപിഐയുടെയും വോട്ട് മുമ്പ് വാങ്ങിച്ചവരാണ് സിപിഎം എന്നും രമേശ് ചെന്നിത്തല. 

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയില്‍ കോൺഗ്രസ്- ലീഗ് കൊടികള്‍ ഒഴിവാക്കിയെന്നതാണ് ഇപ്പോള്‍ യുഡിഎഫിനെതിരെ ഉയരുന്ന ഒരു ആരോപണം. ബിജെപിയെ ഭയന്നും ഉത്തരേന്ത്യയില്‍ വോട്ട് ലാഭം ലക്ഷ്യമിട്ടുമെല്ലാമാണ് പതാകകള്‍ ഉയര്‍ത്താതിരുന്നത് എന്നാണ് ഇടത്- ബിജെപി പാളയങ്ങള്‍ യുഡിഎഫിനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍. 

ലോക്സഭ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐയുമായി ചേര്‍ന്ന് മത്സരിക്കാനുള്ള യുഡിഎഫ് നീക്കവും വലിയ രീതിയില്‍ വിവാദമായി. തുടര്‍ന്ന് ഈ തീരുമാനത്തില്‍ നിന്ന് കോൺഗ്രസ് പിൻവാങ്ങി.

Also Read:- ഹേമ മാലിനിക്കെതിരെ മോശം ഭാഷയില്‍ കോൺഗ്രസ് എംപിയുടെ 'കമന്‍റ്'; പിടി വിടാതെ ബിജെപി, പ്രതികരിച്ച് ഹേമ മാലിനിയും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'സർവ്വേ നടത്തുന്നത് ഒരു പണിയുമില്ലാത്ത ചിലർ', എൻഡിടിവി സര്‍വ്വേയിൽ പേരില്ലാത്തതിൽ പ്രതികരണം, സന്തോഷമെന്ന് രമേശ് ചെന്നിത്തല
വിവാദ പരാമർശം; നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാൻ, 'ജീവിതത്തില്‍ പുലര്‍ത്തിയത് മതനിരപേക്ഷ നിലപാട്'