എയിംസ് വരേണ്ടത് മെഡിക്കൽ സൗകര്യങ്ങൾ കുറവുള്ള ആലപ്പുഴയിൽ, രമേശ് ചെന്നിത്തല

Published : Sep 21, 2025, 12:34 PM IST
Ramesh Chennithala

Synopsis

ആലപ്പുഴ മെഡിക്കൽ കോളേജിലാണ് ജനങ്ങൾ ഏറെ പ്രയാസം അനുഭവിക്കുന്നത്. അതുകൊണ്ട് മെഡിക്കൽ സൗകര്യങ്ങൾ കുറവുള്ള ആലപ്പുഴ ജില്ലയാണ് എയിംസ് വരേണ്ടതെന്ന് രമേശ് ചെന്നിത്തല.

ആലപ്പുഴ: കേരളത്തിൽ എയിംസ് ആലപ്പുഴയിലാണ് വരേണ്ടതെന്ന് രമേശ് ചെന്നിത്തല. മെഡിക്കൽ സൗകര്യങ്ങൾ കുറവുള്ള ജില്ലയാണ് ആലപ്പുഴ. ആലപ്പുഴ മെഡിക്കൽ കോളേജിലാണ് ജനങ്ങൾ ഏറെ പ്രയാസം അനുഭവിക്കുന്നത്. അതുകൊണ്ടുതന്നെ എയിംസ് വരേണ്ടത് ഇവിടെയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ആലപ്പുഴയിൽ മൂന്നോ നാലോ സ്ഥലങ്ങളിൽ സർക്കാർ ഭൂമി തന്നെയുണ്ട്. ഹരിപ്പാട് 25 ഏക്കർ സ്ഥലമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ആ​ഗോള അയ്യപ്പ സം​ഗമം സമ്പൂർണ്ണ പരാജയമാണെന്ന് ചെന്നിത്തല പറഞ്ഞു. 51 രാജ്യങ്ങളിൽ നിന്ന് ആളുകൾ എത്തുമെന്നാണ് പറഞ്ഞത്. ഇരുമുടി കെട്ടുമായി എത്തിയ ഭക്തരുടെ പേരാണ് എഴുതി വെച്ചത്. തിരഞ്ഞെടുപ്പിന് വോട്ട് തട്ടാനുള്ള കാപട്യം നിറഞ്ഞ ശ്രമം മാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു.

എയിംസ് ആലപ്പുഴയിൽ കൊണ്ടുവരുമെന്ന് സുരേഷ് ഗോപി

കേരളത്തിൽ എയിംസ് ആലപ്പുഴയിൽ കൊണ്ട് വരുമെന്ന് ആവർത്തിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശൂർ അവിണിശ്ശേരി പഞ്ചായത്തിൽ സംഘടിപ്പിച്ച കലുങ്ക് സദസ്സിലാണ് പ്രതികരണം. കേരളത്തിൽ എയിംസ് വരുമെന്ന് കേന്ദ്രമന്ത്രി തന്നെ ഉറപ്പുനൽകിയിട്ടുണ്ട്, ആലപ്പുഴയ്ക്ക് വികസനത്തിന്റെ യോഗ്യത നേടി കൊടുക്കേണ്ടതുണ്ട്. രാഷ്ട്രീയ ഉദ്ദേശത്തോടെ ചിലർ അത് ചെയ്യില്ലെന്ന് നിശ്ചയിച്ചാൽ കേരളത്തിൽ നിന്നുള്ള ആദ്യത്തെ ബിജെപി എംപി എന്ന നിലയിൽ തൃശ്ശൂരിൽ എയിംസ് കൊണ്ട് വരുമെന്നും സുരേഷ് ഗോപി പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ
മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ