പാർട്ടി വിടുന്നവർക്ക് മുന്നറിയിപ്പുമായി രമേശ് ചെന്നിത്തല; 'സീറ്റ് കിട്ടാത്തവർ പാർട്ടി വിടരുത്, പോയാൽ അനുഭവിക്കേണ്ടി വരും'

Published : Mar 20, 2026, 02:28 PM IST
Ramesh Chennithala

Synopsis

പാർട്ടി വിട്ട് പോകുന്നവർ പിന്നീട് ഖേദിക്കേണ്ടി വരുമെന്ന് രമേശ് ചെന്നിത്തല മുന്നറിയിപ്പ് നൽകി. സീറ്റ് കിട്ടാത്തതിന്റെ പേരിൽ ആരും പാർട്ടി വിടരുത്, യുഡിഎഫ് അധികാരത്തിൽ വന്നാൽ എല്ലാവരെയും പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജി സുധാകരന് യുഡിഎഫ് പിന്തുണ നൽകുമെന്നും സിപിഎം അദ്ദേഹത്തെ അവഗണിച്ചെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: പാര്‍ട്ടി വിട്ട് പോകുന്നവർ പിന്നീട് അനുഭവിക്കേണ്ടി വരുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സീറ്റിന് അർഹരായ നിരവധി ആളുകൾ പാർട്ടിയിലുണ്ടെന്നും സീറ്റ് ആഗ്രഹിച്ച പലർക്കും നിരാശ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയാണ് എല്ലാവരെയും വളർത്തിയതെന്നും നിർണായക ഘട്ടത്തിൽ പാർട്ടിക്കൊപ്പം നിൽക്കേണ്ടതുണ്ടെന്നും ചെന്നിത്തല ഓർമ്മിപ്പിച്ചു. ഇത്തവണ യുഡിഎഫ് സർക്കാർ അധികാരത്തിലെത്തുമെന്നും തുടർന്ന് ആവശ്യമായ പരിഗണന എല്ലാവർക്കും നൽകുമെന്നും ചെന്നിത്തല വ്യക്തമാക്കി. 

സീറ്റ് കിട്ടാത്തതിന്റെ പേരിൽ ആരും പാർട്ടി വിടരുത്. വലിയ നേതാക്കൾ ഒന്നും പോയിട്ടില്ല. പാര്‍ട്ടി വിട്ട് പോകുന്നവർ പിന്നീട് അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സ്ഥാനാർത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ടുണ്ടായ എല്ലാ പ്രശ്നങ്ങളും കഴിഞ്ഞ ദിവസത്തോടെ പരിഹരിച്ചതായി നേതാവ് രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ജി സുധാകരന് യുഡിഎഫ് പിന്തുണ നൽകുമെന്ന് ഉടൻ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും രമേശ്‌ ചെന്നിത്തല അറിയിച്ചു. ജി സുധാകരനെ സിപിഎം കറിവേപ്പിലയാക്കി. വ്യക്തതയുള്ള നിലപാടുള്ള നേതാവാണ് അദ്ദേഹം. സിപിഎം അദ്ദേഹത്തെ അവഗണിച്ചു. സിപിഎം കാണിച്ചത് ക്രൂരതയാണ്. വിജയിച്ചാൽ ജി സുധാകരൻ യുഡിഎഫിനൊപ്പമുണ്ടാകുമോ എന്ന ചോദ്യത്തിന് സുധാകരനെ പോലെ ഒരാളെ സംശയിക്കേണ്ടതില്ലെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി. ജി സുധാകരനുമായി മുൻകൂട്ടി യാതൊരു ഡീലും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നിരക്ക് വളരെ കുറവ്; തിരുവനന്തപുരത്തും ഓൺലൈൻ ബൈക്ക് ടാക്‌സി സർവീസ്; പിന്നാലെ പ്രതിഷേധവുമായി ഓട്ടോ, ടാക്സി ഡ്രൈവർമാർ
'ചിലര്‍ക്ക് എന്തിനെയും എതിര്‍ക്കുക എന്ന നിലപാട്, കേന്ദ്രം പിന്തുണയ്‌ക്കാതിരുന്നത് രാഷ്‌ട്രീയ കാരണങ്ങളാല്‍'; കെ-റെയിലിനെ കുറിച്ച് മുഖ്യമന്ത്രി