
പാലക്കാട്: ലോക്സഭ തെരഞ്ഞെടുപ്പില്‍ ആലത്തൂരിൽ അട്ടിമറി വിജയം നേടിയ രമ്യ ഹരിദാസ് ലോണെടുത്ത് കാര്‍ വാങ്ങി. യൂത്ത് കോണ്‍ഗ്രസിന്‍റെ 'പെങ്ങളൂട്ടി'ക്ക് കാര്‍ വാങ്ങാന്‍ പിരിവ് നടന്നത് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. 1000 രൂപയുടെ കൂപ്പൺ ഉപയോഗിച്ച് 14 ലക്ഷം പിരിക്കാനായിരുന്നു തീരുമാനം. എന്നാൽ 6.13 ലക്ഷം രൂപ പിരിച്ചപ്പോഴേയ്ക്കും പിരിവിനെതിരെ വിമര്‍ശനം നാനാകോണുകളില്‍ നിന്നും ശക്തമായിരുന്നു.
എം പി ക്ക് ശമ്പളവും ആനുകൂല്യവും ഉള്ളപ്പോൾ കാർ വാങ്ങാൻ പിരിവ് എന്തിനാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. കെപിസിസി അധ്യക്ഷൻ കൂടി ഇടഞ്ഞതോടെ പിരിച്ച പണം മടക്കി നൽകി യൂത്ത് കോൺഗ്രസുകാർ വിവാദം അവസാനിപ്പിച്ചിരുന്നു.
ഇന്നോവ ക്രിസ്റ്റയാണ് രമ്യ ഹരിദാസ് എംപിയുടെ പുത്തന്‍ വാഹനം. വായ്പ എടുത്താണ് വാഹനം വാങ്ങിയത്. മുൻ എംപി വി എസ് വിജയരാഘവൻ രമ്യക്ക് കാറിന്‍റെ താക്കോൽ കൈമാറി. 21 ലക്ഷത്തോളം വിലവരുന്ന വാഹനത്തിന് പ്രതിമാസം 43,000 രൂപ അടവുണ്ടെന്നാണ് വിവരം.
രമ്യ ഹരിദാസിന് കാറിനായി പിരിച്ചത് ആറ് ലക്ഷം രൂപ; തിരിച്ച് കൊടുക്കുമെന്ന് യൂത്ത് കോൺഗ്രസ്
പിരിവെടുത്ത് കാര്‍ വേണ്ട; കെപിസിസി പ്രസിഡന്‍റിനെ അനുസരിക്കുന്നുവെന്ന് രമ്യ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam