ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസിന്‍റെ പിഎ വിമൽ രാജി വെച്ചു, രാജിക്ക് പിന്നിൽ വ്യക്തിപരമായ കാരണങ്ങളെന്ന് വിശദീകരണം

Published : Oct 15, 2026, 08:33 AM IST
ramya haridass pa vimal resigns citing personal reasons

Synopsis

ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസിന്‍റെ പിഎ വിമൽ രാജി വെച്ചു. വ്യക്തിപരമായ കാരണങ്ങളെ തുടർന്നാണ് രാജിവെക്കുന്നതെന്നാണ് വിമൽ രാജ് ഔദ്യോഗികമായി അറിയിച്ചിട്ടുള്ളത്

തിരുവനന്തപുരം: ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസിന്‍റെ പിഎ വിമൽ രാജി വെച്ചു. വ്യക്തിപരമായ കാരണങ്ങളെ തുടർന്നാണ് രാജിവെക്കുന്നതെന്നാണ് വിമൽ രാജ് ഔദ്യോഗികമായി അറിയിച്ചിട്ടുള്ളത്. എന്നാൽ രമ്യാ ഹരിദാസുമായി ചേർന്നു പോകാൻ കഴിയാത്ത സാഹചര്യവും അഭിപ്രായവ്യത്യാസങ്ങളുമാണ് രാജിയിലേക്ക് നയിച്ചതെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്നുള്ള സൂചന. നേരത്തെ യൂത്ത് കോൺഗ്രസ് നേതാവായ പാളയം പ്രദീപിനെ പേഴ്സണൽ അസിസ്റ്റന്റായി നിയമിക്കാനുള്ള നീക്കം പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കുമിടയിൽ വലിയ വിമർശനത്തിനും വിവാദങ്ങൾക്കും വഴിവെച്ചിരുന്നു. എംഎൽഎ ഓഫീസുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിലും വിഭാഗീയത നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് രാജി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കിഫ്ബി സർക്കാരിന് വൻബാധ്യതയെന്ന് വിദ​ഗ്ധ സമിതി; കിഫ്ബി വഴിയുള്ള കടമെടുപ്പ് അവസാനിപ്പിക്കും; റിപ്പോർട്ട് ഇന്ന് നിയമസഭയിൽ
വാഹനങ്ങളിലെ നിയമവിരുദ്ധ രൂപമാറ്റങ്ങൾ പോർട്ടലിൽ രേഖപ്പെടുത്തണം, ഇ-ഡീറ്റൈൽഡ് ആക്സിഡന്‍റ് പോർട്ടലിൽ അപ്‌ലോഡ് ചെയ്യാൻ ഹൈക്കോടതി നിർദേശം